InternationalNews

ടൈറ്റന്‍ ദുരന്തം സിനിമയാക്കുമോ?നിലപാട് വ്യക്തമാക്കി ജെയിംസ് കാമറൂണ്‍

ടൈറ്റൻ ദുരന്തത്തെ കുറിച്ച് സിനിമയെടുക്കുമെന്ന അഭ്യൂഹങ്ങളെ നിരസിച്ച് സംവിധായകൻ ജെയിംസ് കാമറൂൺ. ‘ഓഷ്യൻഗേറ്റ്’ എന്ന പേരിൽ താൻ സിനിമയെടുക്കുന്നു എന്നത് തെറ്റായ പ്രചരണമാണെന്നും അങ്ങനെയൊരു ചിത്രത്തെ കുറിച്ച് ആലോചന പോലുമില്ല എന്നും സംവിധായകൻ പറഞ്ഞു. സാധാരണ തന്റെ പേരിൽ വരുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാറില്ല, എന്നാൽ ഇതിൽ സത്യം എല്ലാവരും അറിയണമെന്ന് തോന്നിയതുകൊണ്ടാണ് മൗനം വെടിയുന്നതെന്നും കാമറൂൺ ട്വിറ്ററിലൂടെ പ്രതികരിച്ചു.

ടൈറ്റൻ ദുരന്തത്തെക്കുറിച്ചുള്ള ഒരു പരമ്പരയ്ക്കു വേണ്ടി കാമറൂണിനെ തീരുമാനിച്ചതായി ഡെയ്‌ലി മെയിൽ, ദി സൺ എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കാമറൂണിന്റെ പ്രതികരണം. ഇതോടെ വലിയ അഭ്യൂഹങ്ങൾക്കാണ് അവസാനമായിരിക്കുന്നത്. ജൂൺ 22 ന്, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ അഞ്ചു പേരുമായി പുറപ്പെട്ട ടൈറ്റൻ എന്ന ജലപേടകം സമുദ്രത്തിനടിയിൽ വച്ച് പൊട്ടിത്തകരുകയായിരുന്നു.

ടൈറ്റാനിക്കിൽ നിന്ന് 1600 അടി അകലെയായാണ് ജലപേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ ടൈറ്റന്റെ പൊട്ടിത്തെറിക്ക് കാരണമാകുകയായിരുന്നു എന്നാണ് നിഗമനം.

അപകടത്തിൽ ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ദൻ പോൾ ഹെന്റി നർജിയോലെറ്റ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കടലിനടിയിൽ നിന്ന് വീണ്ടെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button