News
ഭര്‍ത്താവിന്റെ വരുമാനത്തെ കുറിച്ച് ഭാര്യയ്ക്ക് അറിയണോ; വിവരാവകാശം നിയമം വഴി അറിയാമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍
ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വരുമാനത്തെകുറിച്ച് ഭാര്യക്ക് അറിയണമെങ്കില്‍ വിവരാവകാശ മറുപടി വഴി വിവരങ്ങള്‍ തേടാമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. ജോധ്പൂരിലെ റഹ്മത്ത് ബാനോ സമര്‍പ്പിച്ച അപ്പീലിന് മറുപടിയായാണ് വിവരാവകാശ കമ്മീഷന്റെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, റഹ്മത് ബാനോവിന്റെ ആവശ്യപ്പെട്ട വകുപ്പ് ‘മൂന്നാം കക്ഷി’യുടേതാണെന്നും, വിവരാവകാശത്തിന് കീഴില്‍ അത്തരം വിവരങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്നുമാണ് ആദായനികുതി വകുപ്പ് നിലപാടെടുത്തത്. എന്നാല്‍ 15 ദിവസത്തിനുള്ളില്‍ യുവതി അന്വേഷിച്ച വിവരങ്ങള്‍ നല്‍കണമെന്നും കമ്മീഷന്‍ ജോധ്പൂരിലെ ആദായനികുതി വകുപ്പിന് നിര്‍ദേശം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News