25.5 C
Kottayam
Monday, September 30, 2024

കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

Must read

കൊച്ചി: കര്‍ക്കിടക മാസത്തില്‍ ഭക്ഷണത്തിന്റെ ചിട്ടകളും ആരോഗ്യ ചിട്ടകളുമെല്ലാം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ മാസത്തില്‍ ചിലത് കഴിക്കുകയും ചിലത് ഒഴിവാക്കുകയും വേണം.

പൊതുവെ രോഗസാദ്ധ്യതാ കൂടുതലുള്ള മാസമായാണ് കര്‍ക്കിടക മാസത്തെ കണക്കാക്കുന്നത്. കര്‍ക്കിടക മാസത്തില്‍ ഇലക്കറികള്‍ വളരെ കൂടുതല്‍ കഴിക്കണമെന്ന് പറയുന്നു. കര്‍ക്കിടകത്തില്‍ പത്തിലക്കറി എന്നൊരു വിശേഷണം തന്നെയുണ്ട്. നമ്മുടെ പറമ്ബുകളില്‍ ഇലകളാണിവ.താള്, തകര, തഴുതാമ, ചേമ്ബ്, പയറിലെ, ചേനയിലെ, കുമ്ബളം, മത്തൻ, ചൊറിയണം, മുള്ളൻചീര, നെയ്യുണ്ണി, കൂവളത്തില, വടത്തകര, കടുകുടുങ്ങ എന്നിവയാണ് പത്തിലകള്‍.

ഇത് കൂടാതെ പ്രധാനപ്പെട്ടത് മുരിങ്ങയില ആണ്. ഇന്ന് ഇത്തരം കാര്യങ്ങളില്‍ വലിയ ചിട്ടകളില്ലെങ്കിലും പണ്ട് കാലത്ത് മുരിങ്ങയുമായി ബന്ധപ്പെട്ട ചില ചിട്ടവട്ടങ്ങള്‍ ഉണ്ടായിരുന്നു. പണ്ട് കാലത്ത് മുരിങ്ങ വയ്‌ക്കുന്നത് കിണറ്റിന് സമീപത്തായിരുന്നു.ഇതിന് പിന്നിലെ കാരണം കിണറ്റിലെ വിഷം വലിച്ചെടുക്കുന്നു എന്നതായിരുന്നു.എന്നാല്‍ പെട്ടെന്ന് നനവ് കിട്ടുന്നതും വളര്‍ച്ചയ്‌ക്ക് സഹായകമാകുന്നതും കിണറ്റിൻ കരയില്‍ വെച്ച്‌ പിടിപ്പിക്കുമ്ബോഴാണ്.

മുരിങ്ങയില വിഷം വലിച്ചെടുക്കുന്നത് തടിയിലൂടെ ആണെങ്കിലും ഇത് മഴക്കാലത്ത് പുറന്തള്ളുന്നത് വിഷം ആണെന്നും ഇതിന്റെ ഇലകളിലും വിഷം അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. മുരിങ്ങയിലയ്‌ക്ക് മഴക്കാലത്ത് കയ്പ്പ് കൂടുതലാണ്. ഇത് കാരണം വിഷാംശം ആണെന്നും പറയപ്പെടുന്നു. എന്നാല്‍ ഇതില്‍ വാസ്തവമില്ല.

മുരിങ്ങ വിഷം വലിച്ചെടുക്കുന്നതിനല്ല മറിച്ച്‌ നനവ് ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് കിണറ്റിൻ കരയില്‍ വെയ്‌ക്കുന്നത്.
മുരിങ്ങയിലയില്‍ വലിയതോതില്‍ സെല്ലുലോസ് അടങ്ങിയിട്ടുണ്ട്. ഈ സെല്ലുലോസ് ദഹിക്കണം എങ്കില്‍ നമ്മുടെ ശരീരത്തില്‍ സെല്ലുലൈസ് എന്ന ഒരു എൻസൈം ആവശ്യമാണ്. എന്നാല്‍ മനുഷ്യ ശരീരത്തില്‍ സെല്ലുലൈസ് എന്ന എൻസൈം നിര്‍മ്മിക്കപ്പെടുന്നില്ല.

മുരിങ്ങയില അരച്ച്‌ ഉപയോഗിക്കുകയാണെങ്കില്‍ ഇതിലുള്ള കുറച്ച്‌ ന്യൂട്രിയൻസ് എൻസൈം ലയിപ്പിച്ച്‌ ശരീരം വലിച്ചെടുക്കുകയും ബാക്കിയുള്ളവ ഫൈബര്‍ ആയി പുറത്തു പോവുകയും ചെയ്യുന്നു. എന്നാല്‍ വേവിച്ച്‌ കഴിക്കുന്നതോടെ സെല്ലുലോസ് കുറെയൊക്കെ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്നു. ബാക്കിയുള്ള സെല്ലുലോസ് മല വിസര്‍ജ്ജനത്തിലൂടെ പുറത്തേക്ക് പോകും.

കര്‍ക്കിടകത്തില്‍ കഴിയണമെന്ന് പറയുന്ന ബാക്കി ഇലകളില്‍ ഈ പ്രത്യേക ഘടകം ചെറിയ തോതില്‍ മാത്രമാണ് ഉള്ളത്. ഇതിനാല്‍ തന്നെ ദഹനം ബുദ്ധിമുട്ടാകില്ല. എന്നാല്‍ മുരിങ്ങയില കര്‍ക്കിടകമാസം കഴിക്കുന്നതോടെ ദഹനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

മുരിങ്ങയില കര്‍ക്കിടക മാസത്തില്‍ ദോഷ ഫലമാണ് നല്‍കുന്നത് എന്ന് പറയുന്നതിന് പിന്നില്‍ മറ്റ് ചില ശാസ്ത്രീയ വശങ്ങള്‍ കൂടിയുണ്ട്. മഴക്കാലത്ത് ശരീരത്തിന് ചൂട് നല്‍കുന്നതിനായി കൊഴുപ്പ് ആവശ്യമാണ്. മുരിങ്ങയില ശരീരത്തില്‍ കൊഴുപ്പ് വലിച്ചെടുക്കുന്നതിനെ തടയുന്നു. മഴക്കാലത്ത് ആവശ്യമായ കൊഴുപ്പ് മുരിങ്ങയില തടയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week