30.6 C
Kottayam
Friday, October 4, 2024

നായകള്‍ വാലാട്ടുന്നതെന്തിന്‌?

Must read

ഉടമയേയും പ്രിയപ്പെട്ടവരെയും കാണുമ്പോഴും സന്തോഷം തോന്നുമ്പോഴും നായ്ക്കള്‍ വാലാട്ടുമെന്നാണ് പൊതുവിശ്വാസം. ഇതു പക്ഷെ, പൂര്‍ണമായും ശരിയല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. നായ്ക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ ഭാഗമായും അവ വാലാട്ടാറുണ്ട്. നായ് വാലാട്ടുന്നത് കാണുമ്പോള്‍ താലോലിക്കാന്‍ ക്ഷണിക്കുകയാണെന്ന് കരുതരുത്. വാലിന്റെ പൊസിഷനും ചലനവും അടിസ്ഥാനമാക്കിയ ഒരു ഭാഷ നായ്ക്കള്‍ക്കുണ്ട്.

നായുടെ വൈകാരിക അവസ്ഥ മനസിലാക്കാന്‍ വാലിന്റെ പൊസിഷന്‍ സഹായിക്കും. ശാന്തമായിരിക്കുന്ന സമയത്ത് നായുടെ വാല്‍ സാധാരണപൊസിഷനിലായിരിക്കും ഉണ്ടാവുകയെന്ന് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍ട്ടി ടു എനിമല്‍സ് പറയുന്നു. ഇനങ്ങള്‍ക്കനുസരിച്ച് ഇതില്‍ വ്യത്യാസം ഉണ്ടാവാം.

ഭൂരിപക്ഷം നായ്ക്കളുടെയും വാല്‍ സാധാരണഗതിയില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുകയാണ് ചെയ്യുക. പക്ഷെ, ചില ചെറുനായ്ക്കളുടെ വാലുകള്‍ മുകളിലേക്ക് ചുരുണ്ടിരിക്കും. വേട്ടപ്പട്ടികളുടെ വാലും വ്യത്യസ്തമാണ്.

നായ ക്ഷോഭിച്ചോ വിധേയപ്പെട്ടോ ഇരിക്കുകയാണെങ്കില്‍ വാല്‍പ്പം അല്‍പ്പം താഴ്ത്തിപിടിക്കും. ഭയമാണ് തോന്നുന്നതെങ്കില്‍ വാല്‍ ശരീരത്തിനുള്ളിലേക്ക് മടക്കും. വാല്‍ കൂടുതലായി ഉയര്‍ന്നിരിക്കുന്നത് മറ്റു ചില സൂചനകളാണ് നല്‍കുന്നത്.

സാധാരണയേക്കാള്‍ വാല്‍ ഉയര്‍ന്നിരിക്കുകയാണെങ്കില്‍ പുള്ളി ഉത്തേജിക്കപ്പെട്ടിരിക്കുകയാണ്. കുത്തനെ ഉയര്‍ത്തിപിടിക്കുന്ന വാല്‍ ആക്രമണ മൂഡാണ് തെളിയിക്കുന്നത്. വാല്‍ നേരെ നിര്‍ത്തുന്നത് എന്തോ ഒരു കൗതുകം അതിനുണ്ടെന്നതിന്റെ തെളിവാണ്.

നായുടെ വാലാട്ടം ഉത്തേജനത്തിന് സൂചനയാണ്. കൂടുതല്‍ വാലാട്ടുന്നത് ഉത്തേജനം കൂടുതലാണെന്നതിന്റെ തെളിവും. നായുടെ മനസിലുള്ള കാര്യങ്ങള്‍ക്കനുസരിച്ച് വാലാട്ടത്തിന്റെ സ്വഭാവവും മാറുമെന്ന് 2007ല്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. വലതു വശത്തേക്ക് വാലാട്ടുന്നത് പോസിറ്റീവായ വികാരങ്ങളുള്ളപ്പോഴാണ്.

ഇടത്തോട്ട് വാലാട്ടുന്നത് നെഗറ്റീവ് വികാരങ്ങളുടെ ലക്ഷണമാണ്. മസ്തിഷ്‌കത്തിന്റെ വലതുഭാഗമാണല്ലോ ശരീരത്തിന്റെ ഇടതു വശത്തെ നിയന്ത്രിക്കുന്നത്. ഇടതുഭാഗമാണ് വലതു വശത്തെയും നിയന്ത്രിക്കുന്നത്. മസ്തിഷ്‌കത്തിന്റെ ഇടതുഭാഗമാണ് പോസിറ്റീവായതും അടുക്കാവുന്നതുമായ വികാരങ്ങള്‍ക്കു കാരണമെന്നാണ് മറ്റു മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത്. വലതുഭാഗം നെഗറ്റീവായതും അകന്നുനില്‍ക്കേണ്ടതുമായ വികാരങ്ങളാണ് ഉണ്ടാക്കുക.

മറ്റു നായ്ക്കളുടെ വാലാട്ടത്തില്‍ നിന്നും നായ്ക്കള്‍ പലതും മനസിലാക്കുമെന്നാണ് 2013ലെ ഒരു പഠനം പറയുന്നത്. നായ്ക്കളുടെ ക്രമരഹിതമായ വാലാട്ടം മറ്റു നായ്ക്കള്‍ക്ക് ആശ്വാസം നല്‍കും. അതേസമയം, ഇടത്തോട്ട് വാലാട്ടുന്നത് മറ്റു നായ്ക്കളെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് ഈ പഠനം പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അറബിക്കടലിൽ ചക്രവാതച്ചുഴി; 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ  തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ  അറബിക്കടലിൽ  ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത...

ഇടവേള ബാബു വീണ്ടും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ; വെറുതെ വന്നതാണെന്ന് താരം

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടൻ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ആലുവ സ്വദേശിനിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് രണ്ടാം തവണയാണ് താരത്തെ...

മോഹൻലാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി; സത്യൻ അന്തിക്കാട് ചിത്രം വരുന്നു, പ്രധാന റോളിൽ സംഗീതയും

കൊച്ചി:ഏറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും മലയാള സിനിമയ്ക്ക് അതൊരു ആഘോഷമാണ്. ആവേശത്തോടെയാണ് ആ വാര്‍ത്ത പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ വീണ്ടുമൊരു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് സിനിമകൂടി...

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നുവെന്ന് പൊലീസ്; കുറ്റക്കാരനെങ്കിൽ നടപടി

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് എസിപി. അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി...

മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി, ‘വലയിലായി’

മുംബൈ: മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എൻ.സി.പി. അജിത് പവാർ പക്ഷത്തിലെ നേതാവുമായ നർഹരി സിർവാളും ഒരു എംപിയും മൂന്ന് എംഎല്‍എമാരും സർക്കാർ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. സംവരണവുമായി...

Popular this week