Uncategorized

ബിഗ് ബോസ്സിൽ മത്സരാർത്ഥികൾ വാങ്ങുന്ന പ്രതിഫലം പുറത്ത്.. ഏറ്റവും കൂടുതൽ വാങ്ങുന്നത്! തലയിൽ കൈവെച്ച് മലയാളികൾ

കൊച്ചി:ആദ്യ രണ്ട് സീസണുകളെക്കാളും ജനപ്രീതി നേടിക്കൊണ്ട് ബിഗ് ബോസ് മൂന്നാം സീസൺ തുടങ്ങി കഴിഞ്ഞിരിക്കുകയാണ് . കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് മലയാളികൾക്ക് അത്ര സുപരിചിതർ അല്ലാത്ത മത്സരാർത്ഥികളാണ് കൂടുതലും. ഭാഗ്യലക്ഷ്മി, നോബി, മണിക്കുട്ടൻ എന്നിങ്ങനെ മലയാളികൾക്ക് സുപരിചിതരായ മുഖങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ കിടിലം ഫിറോസ്, റംസാൻ എന്നിവരും ഒഴിച്ചാൽ ശേഷിക്കുന്നവരിൽ ഏറെയും ഭൂരിഭാഗം മലയാളികളെയും സംബന്ധിച്ച് പുതുമുഖങ്ങളാണ്.

നോബി മര്‍ക്കോസ്, ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, ലക്ഷ്മി ജയന്‍, മണിക്കുട്ടന്‍, സൂര്യ മേനോന്‍, സായി വിഷ്ണു, റിതു മന്ത്ര, അഡോണി ജോണ്‍, സന്ധ്യ മനോജ്. അനൂപ് കൃഷ്ണന്‍, മജ്‌സിയ ഭാനു, റംസാന്‍ മുഹമ്മദ്, ഭാഗ്യലക്ഷ്മി, എന്നിങ്ങനെ പല മേഖലകളില്‍ നിന്നായി പതിനാല് പേരാണ് ഈ സീസണില്‍ മത്സരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ചിലര്‍ പുറത്ത് പോവുകയും മറ്റ് ചിലര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അകത്തേക്ക് പ്രവേശിക്കുകയും ചെയ്യും. ആദ്യ രണ്ട് ദിവസങ്ങളിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനംകവരാന്‍ ഓരോരുത്തര്‍ക്കും സാധിച്ചിട്ടുണ്ട്.

പ്രകടനത്തിന്റെ കാര്യത്തില്‍ എല്ലാവരും കട്ടയ്ക്ക് നില്‍ക്കുകയാണ്. ആരായിരിക്കും മികച്ചതെന്ന് ഒറ്റയടിക്ക് പറയാന്‍ സാധിക്കില്ല. ഇതിനിടെ മത്സരാര്‍ഥികളുടെ പ്രതിഫലം എത്ര ആയിരിക്കുമെന്ന തരത്തിലുള്ള പ്രവചനവും നടന്നിരുന്നു. ഒടുവില്‍ ഏകദേശം പുതിയ ചില റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.

ജനപ്രീതിയുടെ കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലും ഒന്നാമത് നില്‍ക്കുന്നത് നടന്‍ മണിക്കുട്ടനാണ്. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ആഴ്ചയില്‍ 50,000 രൂപയാണ് താരത്തിന് ലഭിക്കുന്നത്. ഈ സീസണില്‍ ഏറ്റവും വലിയ തുക ഇതാണെന്നും സൂചനയുണ്ട്. രണ്ടാം സ്ഥാനം നോബി മര്‍ക്കോസിനാണ്. 40,000 മാണ് നോബിയ്ക്ക്, സീരിയല്‍ നടന്‍ അനൂപ് കൃഷ്ണനും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും ഇതേ പ്രതിഫലം തന്നെയാണ് കിട്ടുന്നത്.

അതേ സമയം ബാക്കി എല്ലാവര്‍ക്കും 30,000 വീതമാണ് ഓരോ ആഴ്ചയിലും കിട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോ തുടങ്ങിയത് മുതല്‍ ആരാധകര്‍ കാത്തിരുന്നത് താരങ്ങളുടെ പ്രതിഫലം എത്രയാണെന്ന് അറിയാനാണ്. ഔദ്യോഗികമായ വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.

കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്നും നടന്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയ പ്രതിഫലത്തെ കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ തവണ താരത്തിന് 12 കോടിയോളം ലഭിച്ചുവെന്നാണ് കണക്കുകളില്‍ പറയുന്നത്. 44 കോടിയോളം മുതല്‍ മുടക്കിയാണ് മലയാളത്തിലെ ആദ്യ സീസണ്‍ എത്തുന്നത്. അതില്‍ അവതാരകനായ മോഹന്‍ലാലിന് ഒരു എപ്പിസോഡിന് രണ്ട് കോടി രൂപ വീതം നല്‍കിയതായും അനൗദ്യോഗിക കണക്കുകളില്‍ പറയുന്നു. മൂന്നാമത്തെ സീസണ്‍ എത്തുമ്പോള്‍ അതിലും പ്രതിഫലം കൂടുമെന്നാണ് പ്രവചനങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker