ഗോപി സുന്ദറിനൊപ്പമുള്ള ഗ്ലാമര്‍ താരം ആര്? പുതിയ പ്രണയിനിയോ? മാളിലെ ദൃശ്യങ്ങള്‍ വൈറല്‍
വ്യക്തി ജീവിതത്തില്‍ പല തരത്തിലുള്ള വിമർശനങ്ങള്‍ നേരിടേണ്ടി വന്ന കലാകാരനാണ് ഗോപി സുന്ദർ. പങ്കാളികളുമായി ബന്ധപ്പെട്ടായിരുന്നു ഇത്തരത്തിലുള്ള പലവിവാദങ്ങളും വിമർശനങ്ങലും. അഭയ ഹിരണ്‍മയി, അമൃത തുടങ്ങിയവരൊക്കെ ഗോപി സുന്ദറിന്റെ ജീവിത പങ്കാളിയായിരുന്നു. ഇപ്പോഴിതാ മറ്റൊരു പെണ്‍സുഹൃത്തും ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നിരിക്കുന്നുവെന്ന രീതിയിലാണ് ചർച്ചകള്‍ നടക്കുന്നത്.
പെരുമാനിയെന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് മയോനിയെന്ന സുഹൃത്തിനൊപ്പമായിരുന്നു ഗോപി സുന്ദർ എത്തിയത്. പരിപാടിക്കെത്തുന്ന ഗോപി സുന്ദറിന്റേയും മയോനിയെന്ന പ്രിയ നായരുടേയും ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബ്ലാക് ആൻഡ് വൈറ്റ് കോംബിനേഷൻ വസ്ത്രമാണിഞ്ഞാണ് ഇരുവരും കൊച്ചി ലുലു മാളിലെത്തിയിരുന്നത്.
പരിപാടിക്ക് പോകുന്നതിനായുള്ള തയ്യാറെടുപ്പിന്റെയും യാത്രയുടെയും ദൃശ്യങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്. ഇതോടെ തന്നെ പതിവ് രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ചിലർ വിമർശനം എന്നതിന് അപ്പുറത്തേക്ക് അധിക്ഷേപത്തിലേക്കും കടക്കുന്നുണ്ട്. എന്നാല്‍ ഇതിനോടൊന്നും ഗോപി സുന്ദർ പ്രതികരിക്കുന്നില്ല.
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന രീതിയുള്ള അഭ്യൂഹങ്ങള്‍ നേരത്തെ മുതല്‍ തന്നെ പുറത്ത് വന്നിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവെച്ചതും അഭ്യൂഹങ്ങളുടെ ആക്കം കൂട്ടി. ഇതിന് പിന്നാലെയാണ് ഗോപി സുന്ദറിനെ പ്രശംസിച്ചുകൊണ്ടുള്ള മയോനി പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി മാറുന്നത്.
‘ജെ ഓഫ് എ പേഴ്സൺ, ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാൾ, ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. അദ്ദേഹം ഒരു പക്ഷിയെപ്പോലെ പറന്ന് നടക്കുകയും സംഗീതം ഉപയോഗിച്ച് മാന്ത്രികത സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര ആത്മാവാണ്. ഓരോ നിമിഷത്തിലും അദ്ദേഹം സമ്മാനിക്കുന്ന മാന്ത്രികതയ്ക്ക് നന്ദി’, എന്നായിരുന്നു മയോനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷം 2022ലായിരുന്നു ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത്. എന്നാല്‍ ഈ ബന്ധം അധിനാള്‍ നീണ്ടുനിന്നില്ല. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ഇരുവരും നീക്കം ചെയ്തതോടെയായിരുന്നു പ്രണയം അവസാനിപ്പിച്ചുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്. പിന്നീട് ഒരിക്കൽ പോലും ഇരുവരും പൊതുവേദിയിൽ ഒരുമിച്ചെത്തിയതുമില്ല. വേർപിരിയലിനെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ ഇരുവരും ഇതുവരെ തയ്യാറായിട്ടുമില്ല.