കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ സിനിമയിലെത്തിയ ധ്യാന്‍ ഇന്ന് നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകനായും തിരക്കഥാകൃത്തായും നിര്‍മ്മാതാവായുമെല്ലാം സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരമാണ് ധ്യാന്‍. തന്റെ രസകരമായ കഥ പറച്ചിലുകളും തമാശ പറയാനുള്ള മിടുക്കുമൊക്കെയാണ് ധ്യാനിനെ താരമാക്കുന്നത്.
ഇപ്പോഴിതാ കടം കൊടുത്ത സുഹൃത്തില്‍ നിന്നും പണം തിരിച്ചു ചോദിച്ചപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഞാന്‍ കഷ്ടപ്പാടും ദാരിദ്രവുമൊക്കെയായി, വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന സമയമാണ്. എന്റെ അടുത്തൊരു കൂട്ടുകാരനുണ്ട്. അവന് ജോലിയുണ്ട്. എനിക്ക് ജോലിയില്ല. ഞാന്‍ എല്ലാ ദിവസവും വിളിച്ച് അളിയാ ആ കാശ് തരുമോ എന്ന് ചോദിക്കും. എനിക്ക് അന്നും വരുമാനമൊന്നുമില്ല. അച്ഛന്റെ കാശെടുത്ത് മറിച്ചതാണ്. അമ്പതിനായിരം രൂപയുണ്ട്. അന്നത് ചെറിയ കാശല്ല. പിന്നെ താരമെന്ന് പറഞ്ഞ് വാങ്ങിയതാണ്. ഞാന്‍ ചോദിച്ചപ്പോള്‍ അളിയാ നീ ഇങ്ങനെ പെട്ടെന്ന് ചോദിച്ചാല്‍ എങ്ങനാന്ന്. പെട്ടെന്നല്ല, ആറ് മാസം കഴിഞ്ഞ് തരാമെന്ന് നീ പറഞ്ഞതാണ്. ഏഴ് മാസം കഴിഞ്ഞിട്ടാണ് ഞാന്‍ ചോദിക്കുന്നത്. അതും അവസ്ഥ മോശമായതു കൊണ്ടാണ്.
കൃത്യ സമയത്ത് തന്നെയാണ് ഞാന്‍ ചോദിച്ചത്. നേരത്തെ ചോദിച്ചിട്ടില്ല. അത് കിട്ടുമെങ്കില്‍ വലിയ ഉപകാരമായിരിക്കുമെന്ന് പറഞ്ഞു. അന്നേക്ക് അവന് അത്യാവശ്യം ശമ്പളമുള്ള ജോലിയും വരുമാനവുമുണ്ട്. കാറൊക്കെ എടുത്തു. ഞാന്‍ അതിന്റെ ഫോട്ടോയൊക്കെ കണ്ടിരുന്നു. അളിയാ കാറൊക്കെ എടുത്ത് ടൈറ്റിലാണെന്ന് അവന്‍ പറഞ്ഞു. ഒരു ആയിരമോ രണ്ടായിരമോ ഒക്കെ ആണെങ്കില്‍ ഒപ്പിക്കാമെന്നായി. എന്നാല്‍ വേണ്ട എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ അങ്ങോട്ടേക്ക് വരാമെന്ന് പറഞ്ഞ് അവന്‍ വച്ചു.
അവന്‍ വരുന്നത് ഒരു കുപ്പിയുമായിട്ടാണ്. എന്നെ സമാധാനിപ്പിക്കാന്‍. രണ്ടെണ്ണം അടിച്ച ശേഷം ഞാന്‍ എട നാറി എന്റെ കാശ് ഇപ്പോള്‍ വേണമെന്ന് പറഞ്ഞു. നിനക്ക് ഇപ്പോള്‍ ശമ്പളവും കാറുമൊക്കെയുണ്ടല്ലോ ഒരുമാതിരി പണികണിക്കരുത്! ഇത് കേട്ടതും അവന്‍, നീ ഒരുമാതിരി വര്‍ത്തമാനം പറയരുത്. ഞാന്‍ ആരാണെന്ന് നിനക്ക് അറിയാമോ? എനിക്ക് എത്ര ശമ്പളമുണ്ടെന്ന് അറിയാമോ? നിനക്ക് എത്രയാണ് വേണ്ടത്, അമ്പതിനായിരമോ? അമ്പതിനായിരമൊന്നും എനിക്ക് ഇന്ന് ഒന്നുമല്ല എന്ന് പറഞ്ഞു.
വാ എന്ന് പറഞ്ഞ് നേരെ എടിഎം കൗണ്ടറിലേക്ക് കൊണ്ടു പോയി. കാര്‍ഡ് സൈ്വപ്പ് ചെയ്ത് അവന്റെ ബാലന്‍സ് കാണിച്ചു തന്നു. കണ്ടോ എന്റെ ബാലന്‍സ് എത്രയാണെന്ന്. ഇത്രയും ഉണ്ടായിരുന്നോ എന്നിട്ടാണോ എന്റെ കഷ്ടപ്പാടും ദാരിദ്ര്യവും പറഞ്ഞിട്ടും നീ കാശ് തരാതിരുന്നതെന്ന് ഞാന്‍ ചോദിച്ചു. ഇപ്പോള്‍ കാണിച്ച് തന്നത് നീ എന്റെ ഈഗോയെ ഹര്‍ട്ട് ചെയ്തത് കൊണ്ടാണെന്നാണ് അവന്‍. പിറ്റേന്ന് തന്നെ അവന്റെ കൈയില്‍ നിന്നും കാശ് ഞാന്‍ തിരിച്ചു വാങ്ങി. കുറച്ച് ദിവസം കഴിഞ്ഞതും ഞാന്‍ ഒരു കുപ്പിയും വാങ്ങി അവനെ പോയി കണ്ടു. അതും അടിച്ച് അവനെ രണ്ട് പറഞ്ഞ് ആ കേസ് ക്ലോസ് ചെയ്തു.
അതേസമയം ഖാലി പേഴ്സ് ആണ് ധ്യാനിന്റെ പുതിയ സിനിമ. അർജുന്‍ അശോകനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. പിന്നാലെ നിരവധി സിനിമകളാണ് ധ്യാനിന്റേതായി തയ്യാറെടുക്കുന്നത്.