EntertainmentKeralaNews

ഡബ്ബിംഗിന് വിളിച്ചാൽ വരില്ല, ഫോണും എടുത്തില്ല; സൗബിനെതിരെ ഒമര്‍ ലുലു

ഷെയിൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയതിന് പിന്നാലെ പല നടന്മാർക്കുമെതിരെ ആരോപണങ്ങളും വിമർശനങ്ങളുമായി പലരും രം​ഗത്തെത്തുന്നുണ്ട്. ലഹരി ഉപയോ​ഗവും, സിനിമ ഷൂട്ടിങ്ങിന് സഹകരിക്കാതിരിക്കുക, സമയക്രമം പാലിക്കാതിരിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇത്തരത്തിൽ ഉയരുന്നത്. ഇപ്പോഴിതാ സൗബിൻ ഷാഹിറിനെതിരെ സംവിധായകൻ ഒമർ ലുലു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

സമയം വൈകിയാൽ മുതിര്‍ന്ന താരങ്ങള്‍ വരെ ഇങ്ങോട്ട് വിളിച്ച് സംസാരിക്കാറുണ്ടെന്നും എന്നാൽ യുവ നടന്മാര്‍ക്കാണ് പ്രശ്നമെന്നും ഒമർ ലുലു പറയുന്നു. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിൻ ഫോൺ വിളിച്ചാൽ എടുക്കുകയോ ഫോൺ എടുക്കുകയോ ചെയ്തിട്ടില്ലെന്നും ഒമർ പറയുന്നു. ഫിൽമി ബീറ്റ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

”ഇപ്പോള്‍ വരുന്ന പുതുമുഖങ്ങളാണ് പ്രശ്‌നം. എന്റെ സിനിമയില്‍ സിദ്ദിഖ് ഒക്കെ അഭിനയിച്ചിട്ടുണ്ട്. സിദ്ദീഖ് ഇക്ക, ഇടവേള ബാബു ചേട്ടന്‍, മുകേഷേട്ടന്‍, ഉര്‍വ്വശി ചേച്ചി ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ വരുന്ന സമയം നമ്മളോട് പറയും. അതിന് അനുസരിച്ച് നമുക്ക് ഷൂട്ട് ചാര്‍ട്ട് ചെയ്യാം. വരുന്ന വഴിക്കൊക്കെ ബ്ലോക്ക് ഒക്കെ ഉണ്ടായാല്‍ അത് പറയും. കമ്യൂണിക്കേഷൻ പക്കയാണ്. എനിക്ക് അധികം അനുഭവം ഉണ്ടായിട്ടില്ല.

ഞാന്‍ കൂടുതലും പുതുമുഖങ്ങളെ വച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്, പല നടന്മാരും ഫോണ്‍ ചെയ്താല്‍ പോലും എടുക്കില്ല. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിന്‍ ആയിട്ട് ഞാന്‍ അങ്ങനെയാണ് ആദ്യം വിഷയം തുടങ്ങുന്നത്. ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ല. ഷൈന്‍ ടോം തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ട്. പോപ്‌കോണ്‍ എന്ന സിനിമ നടക്കുകയാണ്, അപ്പോള്‍ സൗബിന്‍ വന്ന് ഡബ്ബ് ചെയ്‌തോ എന്ന് ഷൈന്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ ഷൈന്‍ സമ്മതിക്കുമോ എന്നറിയില്ല”, ഒമര്‍ ലുലു പറഞ്ഞു. 

മലയാള സിനിമയിലെ ലഹരി ഉപയോ​ഗത്തെ കുറിച്ചും ഒമർ സംസാരിച്ചു. ”മദ്യം തന്നെ വിപത്താണ്. മദ്യം വിൽക്കുന്നതാരാ. അഞ്ചോ ആറോ പെ​ഗ്​ അടിച്ചു കഴിഞ്ഞാൽ തീർന്നു. ആറോ എട്ടോ മാസം തുടർച്ചയായി ഇങ്ങനെ മദ്യപിച്ച് കഴിഞ്ഞാൽ നമ്മൾ തീർന്നു. ലിവറ് ഷവറായി. മദ്യം സർക്കാരാണ് വിൽക്കുന്നത്. ഇതിലൊന്നും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. അവനവൻ ശ്രദ്ധിച്ചാൽ അവനവന് നല്ലത്”,എന്നാണ് ഒമർ പറയുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button