ഇനി ചാറ്റ് രഹസ്യമായി സൂക്ഷിയ്ക്കാം,വാട്‌സ് ആപ്പിന്റെ പുതിയ കിടിലന്‍ ഫീച്ചര്‍..ആക്ടിവേറ്റ് ചെയ്യേണ്ടതിങ്ങനെ
കൊച്ചി: ഏറെ നാളായി ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫിംഗര്‍പ്രിന്റ് സുരക്ഷാ സംവിധാനം വാട്‌സ് ആപ്പ് നടപ്പിലാക്കി.പാസ് വേര്‍ഡ് അടിച്ചു ഫോണിന്റെ ലോക്ക് മാറ്റിയാലും വിരല്‍ പതിപ്പിയ്ക്കാതെ നിങ്ങളുടെ ചാറ്റുകള്‍ മറ്റൊരാള്‍ക്ക് കാണാനാവില്ല.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ഫിംഗര്‍ പ്രിന്റ് ഓപ്ഷന്‍ ഓണ്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഫോണിലെ ഫിംഗര്‍ പ്രിന്റ് സെന്‍സറില്‍ വിരല്‍ പതിപ്പിപ്പ് വാട്സ് ആപ്പ് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. ഈ സംവിധാനം വഴി വാട്സ് ആപ്പ് വഴി കൈമാറുന്ന വിവരങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത കൈവരും. വാട്സ് ആപ്പ് ലോക്ക് ചെയ്താലും കോള്‍ വിഡിയോ, ഓഡിയോ കോളുകള്‍ അറ്റന്റ് ചെയ്യുവാനും വാട്സ്ആപ്പ് വെബ് ഉപയോഗിക്കുവാനും സാധിക്കും. പുതുതായി പുറത്തിറങ്ങിയ ഐ ഫോണുകളില്‍ ഫേസ് ഐ.ഡി ലോക്ക് ഫീച്ചറും വാട്സ്ആപ്പ് നേരത്തേ തന്നെ നടപ്പാക്കിയിട്ടുണ്ട്.
ഫിംഗര്‍ പ്രിന്റ് ലോക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതെങ്ങനെ?
ആദ്യം വാട്സ്ആപ്പ് തുറന്ന് സെറ്റിംങ്സിലേക്ക് പോവുക, വാട്സ് ആപ്പ് അക്കൗണ്ടിലെ പ്രൈവസി ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. സ്‌ക്രോള്‍ ചെയ്താല്‍ അവസാന ഭാഗത്ത് ഫിംഗര്‍ പ്രിന്റ് ലോക്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ഫിംഗര്‍ പ്രിന്റ് എനേബ്ള്‍ ചെയ്യുക. ഇതിന് ശേഷം ഫിംഗര്‍ പ്രിന്റ് സെന്‍സറില്‍ വിരല്‍ പതിപ്പിച്ച് വിരലടയാളം രജിസ്റ്റര്‍ ചെയ്യുക ഓട്ടോമാറ്റിക്കലി ലോക്ക് സെക്ഷനില്‍ immediately, after 1 minute, after 30 minutes എന്നീ ഓപ്ഷനുകളില്‍ ഒന്ന് ആവശ്യാനുസരണം തെരഞ്ഞെടുക്കുക. ‘ഓട്ടോമാറ്റിക്കലി ലോക്ക്’ സെക്ഷന് തൊട്ടു താഴെ ‘ഷോ കണ്ടന്റ് നോട്ടിഫിക്കേഷന്‍സ്’ എന്നതില്‍ നിന്ന് ആവശ്യാനുസരണം നോട്ടിഫിക്കേഷന്‍ പ്രിവ്യൂ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം.