27.8 C
Kottayam
Wednesday, May 29, 2024

ഇന്ത്യയിൽ മാത്രമായി വാട്സ് ആപ്പിൻ്റെ പുതിയ ഫീച്ചർ,പ്രത്യേകതകളിങ്ങനെ

Must read

മുംബൈ:ഇനി വാട്ട്‌സ്ആപ്പ് വഴി പണമയക്കുമ്പോള്‍ പുതിയ പിക്ചര്‍ ബാക്ക്ഗ്രൗണ്ട് കാണിക്കുന്ന ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നു.
കോണ്‍ടാക്റ്റുകളുമായുള്ള ഇടപാടുകള്‍ക്ക് പേയ്‌മെന്റ് ബാക്ക്ഗ്രൗണ്ട് അനുവദിക്കാന്‍ ഈ പുതിയ ഫീച്ചര്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഇത് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇനി ജന്മദിനങ്ങള്‍, അവധി ദിവസങ്ങള്‍, സമ്മാനങ്ങള്‍, യാത്രകള്‍ എന്നിവയ്ക്കായി അയച്ച പണം അയക്കുമ്പോള്‍ അതിനു യോജിച്ച ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം.

പണമിടപാടുകള്‍ക്ക് കലാപരമായി ഒരു ഘടകം കൂടി ചേര്‍ക്കുന്നുവെന്നു മാത്രം. അയയ്ക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനും കൂടുതല്‍ വ്യക്തിപരമായ അനുഭവം സൃഷ്ടിക്കുക എന്നതാണ് പേയ്‌മെന്റ് ബാക്ക്ഗ്രൗണ്ട് ഫീച്ചറിനു പിന്നിലെ പ്രധാന ആശയമെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു. പണം അയയ്ക്കുന്നതും സ്വീകരിക്കുന്നതും വെറും ഒരു ഇടപാടിനെക്കാളേറെയാണെന്നും കൂടുതല്‍ സവിശേഷതകളും പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നതിനും വാട്ട്‌സ്ആപ്പില്‍ പണമിടപാടുകള്‍ രസകരമായ അനുഭവമായി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിഐ) യുടെ ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കി, ഈ പേയ്‌മെന്റ് ഫീച്ചര്‍ 227ലധികം ബാങ്കുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഈ ഇടപാടുകള്‍ ഒരു ലൈവ് പേയ്‌മെന്റ് സംവിധാനത്തെ പിന്തുണയ്ക്കുന്നു. ഈ വര്‍ഷം ആദ്യം, വാട്ട്‌സ്ആപ്പ് ഇന്ത്യയിലെ പേയ്‌മെന്റ് ബിസിനസിന്റെ തലവനായി മനേഷ് മഹാത്മെയെ നിയമിച്ചിരുന്നു.

ഏകദേശം ഏഴ് വര്‍ഷത്തോളം ആമസോണ്‍ പേ ഇന്ത്യയില്‍ ചെലവഴിച്ച ശേഷമാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് പ്ലാറ്റ്‌ഫോമിലേക്ക് മഹാത്മെ വന്നത്, അവിടെ അദ്ദേഹം ഡയറക്ടറും തുടര്‍ന്ന് ബോര്‍ഡ് അംഗവുമായിരുന്നു. എയര്‍ടെലിന്റെ പേയ്‌മെന്റ് യൂണിറ്റായ എയര്‍ടെല്‍ മണിയിലും അദ്ദേഹം നാല് വര്‍ഷം ചെലവഴിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week