RECENT POSTSTechnology
വ്യാജ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് തടയിടാന്‍ പുതിയ സംവിധാനവുമായി വാട്‌സ്ആപ്പ്
വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് തടയാന്‍ വാട്‌സ്ആപ്പ് പുത്തന്‍ സംവിധാനം ഒരുക്കുന്നു. സത്യമല്ലാത്ത മെസേജുകള്‍ ഗ്രൂപ്പുകളിലേക്കു ഫോര്‍വേഡ് ചെയ്യുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. അധികമായി ഫോര്‍വേഡ് ചെയ്ത മെസ്സേജുകള്‍ നാം വീണ്ടും ഫോര്‍വേഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കും.
അനാവശ്യമായ ഫോര്‍വേഡുകള്‍ കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വാട്സാപ്. പുതിയ സംവിധാനം അടുത്ത അപ്ഡേറ്റോടെ ലഭ്യമായേക്കും. അതേസമയം ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ക്കു മുകളില്‍ നല്‍കിയ Forwarded സന്ദേശങ്ങളെ വേര്‍തിരിച്ചറിയുവാനും വ്യാജവാര്‍ത്തകള്‍ തിരിച്ചറിയുന്നതിനും സഹായിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News