News

ഇന്ത്യയില്‍ വാട്‌സ്ആപ്പ് മരവിപ്പിച്ചത് 20 ലക്ഷം അക്കൗണ്ടുകള്‍

മുംബൈ: ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് മേയ് 15 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവില്‍ രാജ്യത്ത് വിലക്കിയത് 20 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍. കമ്പനി പുറത്തുവിട്ട ആദ്യ പ്രതിമാസ പരാതി പരിഹാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യമറിയിച്ചത്.

വിലക്കിയവയില്‍ 95 ശതമാനവും വ്യാജവാര്‍ത്തകളും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള മെസേജുകളും നിരവധി അക്കൗണ്ടുകളിലേക്കു കമ്പ്യൂട്ടര്‍ സഹായത്തോടെ അയച്ചവയാണെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

50 ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എല്ലാ മാസവും പരാതി പരിഹാര റിപ്പോര്‍ട്ട് നല്കണമെന്നുള്ള പുതിയ ഐടി ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണു വാട്‌സ്ആപ്പിന്റെ നടപടി.

പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന​ റിപ്പോര്‍ട്ട്​ വാട്​സ്​ആപ്പ്​ നല്‍കിയെങ്കിലും, പുതിയ ഐ.ടി നിയമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട്​ കേ​ന്ദ്ര സര്‍ക്കാറിനെതിരെ പരാതി നല്‍കിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കാന്‍ അനുശാസിക്കുന്നതാണ്​ നിയമമെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. ഇന്ത്യയില്‍ 40കോടി ഉപയോക്താക്കളാണ്​ വാട്​സ്​ആപ്പിനുള്ളത്​.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button