കെനിയയില്‍ എന്‍ഡുരു ബീച്ച് എന്നൊരു സ്ഥലമുണ്ട്. ഇവിടുത്തെ ജനങ്ങള്‍ മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. എന്‍ഡുരുവിലെ പുരുഷന്മാര്‍ ആണ് കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്നത്. എന്നാല്‍, ഇവരില്‍ നിന്നും മീന്‍ വാങ്ങാന്‍ കരയില്‍ കാത്തുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് പക്ഷെ, അത്ര എളുപ്പത്തിലൊന്നും മീന്‍ ലഭിക്കില്ല. ഈ പുരുഷന്മാരില്‍ നിന്ന് മീന്‍ കിട്ടണമെങ്കില്‍, ഈ സ്ത്രീകള്‍ അവരുമായി സെക്‌സില്‍ ഏര്‍പ്പെടണം. ഈ വിചിത്രമായ രീതി കാരണം നാട്ടില്‍ HIV എയിഡ്‌സ് പടര്‍ന്നു പിടിച്ചു.
അപരിചിതരായ പുരുഷന്മാര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കാന്‍ സ്ത്രീകള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, പട്ടിണി മാറ്റാന്‍ മത്സ്യം വാങ്ങി വില്‍ക്കുകയല്ലാതെ ഇവര്‍ക്ക് മറ്റൊരു മാര്‍ഗമുണ്ടായിരുന്നില്ല. സ്ത്രീകളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന ഈ ദുരവസ്ഥയില്‍ നിന്നും കരകയറ്റാമെന്ന് പ്രഖ്യാപിച്ച് 2010 -ല്‍, PEPFAR എന്നൊരു അമേരിക്കന്‍ എന്‍ജിഒ രംഗത്തുവന്നു. തങ്ങള്‍ക്ക് കടലില്‍ ചെന്ന് വലയെറിഞ്ഞു മീന്‍ പിടിക്കാന്‍ കുറച്ച് ബോട്ടുകള്‍ നല്കാമോയെന്നായിരുന്നു ഇവരോട് സ്ത്രീകള്‍ ചോദിച്ചത്. ഇവരുടെ ആവശ്യപ്രകാരം 30 ഫിഷിങ് ബോട്ടുകള്‍ എന്‍ജിഒ നല്‍കി. ബോട്ടിനു അവര്‍ ഇട്ടിരുന്ന പേര് ‘No Sex for Fish’ എന്നായിരുന്നു. ഈ സ്ത്രീകള്‍ പിന്നീട് ‘No Sex for Fish’ വിമണ്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.
എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം കനത്ത മഴയെ തുടര്‍ന്ന് വിക്ടോറിയ തടാകത്തിലെ വെള്ളം കരയിലേക്ക് കയറി നാട്ടില്‍ പ്രളയമുണ്ടായി. ഇതൊടേം ജനങ്ങള്‍ കുടിയൊഴിക്കപ്പെട്ടു. എന്‍ഡുരു ബീച്ച് വാസയോഗ്യമല്ലാതായി. ഇതോടെ, ബോട്ടുകളില്‍ പോകാന്‍ സാധിക്കാതെയായി. ജൂലൈയില്‍ വേള്‍ഡ് കണക്റ്റ് ഇവിടുത്തെ സ്ത്രീകള്‍ക്ക് വീണ്ടും സഹായഹസ്തവുമായെത്തി. വനിതകളില്‍ പലര്‍ക്കും കല്‍ക്കരി വില്പനശാലകളും, തട്ടുകടകളും ഇട്ടുനല്‍കി. ചിറക് കൃഷിയിലേക്ക് തിരിഞ്ഞു.