EntertainmentNews

നിങ്ങൾ ഡിവോഴ്സിന് തന്നെയല്ലേ വന്നതെന്ന് വക്കീൽ; അതാണ് നല്ലതെന്ന് തോന്നി; ആദ്യ വിവാഹത്തെക്കുറിച്ച് ലെന പറഞ്ഞത്

നടി ലെനയുടെ വിവാഹ വാർത്ത ഇതിനോടകം ചർച്ചയായിട്ടുണ്ട്. തീർത്തും സർപ്രെെസായാണ് ലെന തന്റെ വിവാഹ വാർത്ത പുറത്ത് വിട്ടത്. എയർഫോഴ്സ് ​ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനാണ് ലെനയുടെ ഭർത്താവ്. കഴിഞ്ഞ ജനുവരി 17 നായിരുന്നു വിവാഹം. അറേഞ്ച്ഡ് മാര്യേജ് ആണെന്ന് ലെന വ്യക്തമാക്കിയിട്ടുണ്ട്. നടിയുടെ രണ്ടാം വിവാഹമാണിത്. അഭിലാഷ് കുമാർ എന്നാണ് ലെനയുടെ ആദ്യ ഭർത്താവിന്റെ പേര്. 2004 ൽ വിവാഹിതരായ ഇരുവരും 2013 ൽ വേർപിരിഞ്ഞു. വിവാഹ മോചനത്തെക്കുറിച്ച് ലെന പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

വളരെ കോൺഷ്യസ് ആയെടുത്ത തീരുമാനമാണ്. തല്ല് കൂടി രണ്ട് പേരും പിരിയുന്ന സാഹചര്യം അല്ല. ഞങ്ങൾ സംസാരിച്ചപ്പോൾ അതല്ലേ നല്ലത് എന്ന് പറഞ്ഞ് എടുത്ത തീരുമാനമാണ്. ഡിവോഴ്സ് എന്ന വാക്കിനെ ഭയങ്കര നെ​ഗറ്റീവായാണ് എ‌ടുക്കുന്നത്. പക്ഷെ അത് വളരെ ബഹുമാന്യമായ തീരുമാനമാണ്. അതേസമയം എത്രയോ ആളുകളെ സന്തോഷകരമല്ലാത്ത ജീവിതത്തിൽ കാണുന്നുണ്ട്.

ഭയങ്കര ‌ടോക്സിക്ക് റിലേഷൻഷിപ്പായി മാറി ഇങ്ങോട്ടും അങ്ങോട്ടും കണ്ട് കൂടാതെ വീർപ്പ് മുട്ടി ജീവിക്കുന്നതാണ് നെ​ഗറ്റിവിറ്റി. അത് നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ബാധിക്കും. മൊത്തത്തിൽ വളരെ നെ​ഗറ്റീവായ ആളായി മാറും. അതിന്റെ ആവശ്യമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ലെന വ്യക്തമാക്കി.

അഭിലാഷ് തന്റെ ബാല്യകാല സുഹൃത്തായിരുന്നെന്നും ലെന പറഞ്ഞിട്ടുണ്ട്. ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെയാണ് കല്യാണം കഴിച്ചത്. പിന്നെ കുറേ കാലം കല്യാണം കഴിച്ച് ജീവിച്ച ശേഷം ആറാം ക്ലാസ് മുതൽ നീ എന്റെ മുഖവും ഞാൻ നിന്റെ മുഖവുമല്ലേ കണ്ടുകൊണ്ടിരിക്കുന്നത്, നീ കുറച്ച് പോയി ലോകമൊക്കെ ഒന്ന് കാണ്, ഞാനും പോയി ഒന്നും കാണട്ടെ എന്ന് പറഞ്ഞ് ഞങ്ങൾ ‍ഡിവോഴ്സ് ചെയ്തു. വളരെ ഫ്രണ്ട്ലിയായാണ് പിരിഞ്ഞത്.

കോടതിയിൽ ഒപ്പുവെക്കുന്നതിന് മുമ്പ് ഹിയറിം​ഗ് ഉണ്ടാകും. ഞങ്ങൾ ഒരുമിച്ചാണ് പോയിരിക്കുന്നത്. ഇത് കുറച്ച് സമയമെടുക്കും നിങ്ങൾ താഴെ കാത്തിരിക്കൂ എന്ന് ലോയർ പറഞ്ഞു. പുള്ളി അര മണിക്കൂർ കഴിഞ്ഞ് ഞങ്ങളെ വിളിക്കാൻ വരുമ്പോൾ ഞങ്ങൾ ഒരുമിച്ചിരുന്ന് ഒരു ​ഗുലാബ് ജാമുൻ തിന്ന് കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഡിവോഴ്സിന് തന്നെയല്ലേ വന്നതെന്ന് വക്കീൽ ചോദിച്ചെന്നും ലെന അന്ന് ഓർത്തു.

കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ ഇനിയൊരു വിവാഹത്തിന് സാധ്യതയില്ലെന്നാണ് ലെന പറഞ്ഞിരുന്നത്. അങ്ങനെ തോന്നിയാൽ ഉടനെ തീരുമാനമെടുക്കും. പെട്ടെന്ന് തീരുമാനിക്കുന്ന സ്വഭാവമാണ് തന്റേത്. എന്നാൽ ഇതുവരെയും അതുപോലൊരു തോന്നലിലേക്ക് താനെത്തിയിട്ടില്ല.
വ്യക്തി ജീവിതത്തിൽ മറ്റ് പ്രശ്നങ്ങളുണ്ടായാൽ നമ്മുടെ പാഷനും പ്രൊഫഷനും വേണ്ടി ഇത്രയും ഇടപെടാൻ പറ്റില്ല. ഇപ്പോഴാണ് തനിക്ക് കരിയയറിനോട് നൂറ് ശതമാനം നീതി പുലർത്താൻ കഴിയുന്നത്. അതിനാൽ ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് സാധ്യതയെന്നും ലെന അന്ന് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button