26.4 C
Kottayam
Saturday, November 16, 2024
test1
test1

എന്താണ് ഇലക്ടറൽ ബോണ്ട്; പണംവരുന്ന വഴിയെങ്ങനെ, ബിജെപിക്ക് ഒറ്റ വർഷം കിട്ടിയത് 1300 കോടി

Must read

ന്യൂഡല്‍ഹി: ബോണ്ടുകളോ പ്രോമിസറി നോട്ടുകളോ പോലുള്ള മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് ധനസമാഹരണത്തിനുള്ള അവസരമൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ട് പദ്ധതി അനുവദിക്കാനാകില്ലെന്ന സുപ്രധാന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്‌. സ്രോതസ് വെളിപ്പെടുത്താതെ തന്നെ ധനസമാഹരണം നടത്താന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയകക്ഷികള്‍ക്ക് സാധ്യമായിരുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന സംഭാവനയെ കുറിച്ചുള്ള വിവരങ്ങള്‍ രാഷ്ട്രീയകക്ഷികള്‍ രഹസ്യമാക്കി വെക്കുന്നത് ഭരണഘടനാവിരുദ്ധമാണന്നും സംഭാവനയെ കുറിച്ചുള്ള വിശദാംശങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ബോണ്ടുകളുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ച ഡിവിഷന്‍ ബഞ്ച്‌ നിരീക്ഷിച്ചു.

എന്താണ് ഇലക്ടറല്‍ ബോണ്ടുകള്‍?

രാഷ്ട്രീയകക്ഷികള്‍ക്ക് സംഭാവനയിലൂടെ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ധനസമാഹരണം നടത്താനായി കേന്ദ്രം ഉണ്ടാക്കിയതാണ് ഇലക്ട്രല്‍ ബോണ്ടുകള്‍. സ്‌റ്റേറ്റ് ബാങ്ക് (എസ്ബിഐ) വഴിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത്. 1000 രൂപ, പതിനായിരം രൂപ, ഒരു ലക്ഷം രൂപ, പത്ത് ലക്ഷം രൂപ, ഒരു കോടി രൂപ തുടങ്ങിയ തുകകളിലായിരുന്നു ബോണ്ടുകള്‍ വിറ്റഴിച്ചിരുന്നത്. സംഭാവന എന്ന തരത്തിലായതിനാല്‍ത്തന്നെ ഇവയ്ക്ക് നൂറ് ശതമാനം നികുതിയിളവും ലഭ്യമായിരുന്നു. അതേസമയം ബോണ്ടുകള്‍ സ്വീകരിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ തികച്ചും സ്വകാര്യമായിത്തന്നെ ബാങ്കും സംഭാവന സ്വീകരിക്കുന്ന രാഷ്ട്രീയകക്ഷിയും സൂക്ഷിക്കും. അതിനാല്‍ സംഭാവന നല്‍കുന്ന വ്യക്തിയേയോ സ്ഥാപനത്തേയോ കുറിച്ചുള്ള വിവരം ഒരുതരത്തിലും പരസ്യമാകില്ല എന്ന സൗകര്യം ആ വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ ലഭിക്കുന്നുമുണ്ട്.

ഏതുവിധത്തിലാണ് ബോണ്ടുകള്‍ വഴിയുള്ള ധനസമാഹരണം?

വ്യക്തിവിവരങ്ങള്‍ അംഗീകൃതബാങ്കിന് നല്‍കി ലഭ്യമാകുന്ന അക്കൗണ്ടി (കെവൈസി) ലൂടെ വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ ബോണ്ടുകള്‍ വാങ്ങി താല്‍പര്യമുള്ള രാഷ്ട്രീയകക്ഷിയ്ക്ക് സംഭാവനയായി പണം കൈമാറാം. നിശ്ചിതസമയത്തിനുള്ളില്‍ രാഷ്ട്രീയകക്ഷികള്‍ ബോണ്ടുകള്‍ പണമാക്കി മാറ്റേണ്ടതുണ്ട്‌. ഒരു വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ വാങ്ങാവുന്ന ബോണ്ടുകളുടേയോ തുകയുടേയോ വിഷയത്തില്‍ പരിധിയില്ല എന്നതും ഇലക്ടറല്‍ ബോണ്ടുകളുടെ പ്രത്യേകതയാണ്.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ധനസമാഹരണം നടത്താവുന്നത് ആര്‍ക്കൊക്കെ?

1951-ലെ റെപ്രസെന്റേഷന്‍ ഓഫ് ദ പീപ്പിള്‍സ് ആക്ടിന്റെ 29എ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള, മുന്‍ ലോക്‌സഭ / സംസ്ഥാന തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ ഒരു ശതമാനത്തില്‍ കുറയാതെ നേടിയ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം സ്വീകരിക്കാം.

ഇലക്ടറല്‍ ബോണ്ട് പദ്ധതിയും അനുബന്ധവ്യവഹാരവും

2017 ലെ കേന്ദ്ര ബജറ്റ് അവതരണവേളയിലാണ് മുന്‍ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇലക്ടറല്‍ ബോണ്ട് പദ്ധതി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ധനനിയമം, ജനപ്രാതിനിധ്യ നിയമം
എന്നീ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തി, ധനബില്ലുകളിലൂടെ നിക്ഷേപസമാഹരണം നടത്താവുന്ന സ്രോതസ്സായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഈ പദ്ധതി ഉപയോഗിക്കാമെന്ന് 2018 ജനുവരിയില്‍ പ്രഖ്യാപിച്ചു. പദ്ധതി നടപ്പാക്കുന്നതിനായി കമ്പനീസ് ആക്ട്, ഇന്‍കം ടാക്‌സ് ആക്ട്, ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ ചില ഭേദഗതികള്‍ നടപ്പാക്കുകയും ചെയ്തു.

എന്നാല്‍ ഈ പദ്ധതിയുടെ ഭരണഘടനാപ്രാബല്യത്ത ചോദ്യം ചെയ്ത് സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയകക്ഷികളും ചില സന്നദ്ധസംഘടനകളും സുപ്രീം കോടതിയെ സമീപിച്ചു. 2023 ഒക്ടോബറിലാണ് കേസില്‍ സുപ്രീം കോടതി വാദം കേട്ടുതുടങ്ങിയത്‌. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ നിയമസാധുതയെ കുറിച്ചും പദ്ധതിമൂലം രാജ്യത്തിനുണ്ടായോക്കാവുന്ന സുരക്ഷാഭീഷണിയെക്കുറിച്ചും ഹര്‍ജിക്കാര്‍ വാദങ്ങള്‍ ഉന്നയിച്ചു.

പദ്ധതി മൂലം വിവരാവകാശലംഘനമുണ്ടാകുമെന്നും കടലാസ് കമ്പനികള്‍ക്ക് അവസരങ്ങള്‍ ഒരുക്കുമെന്നും അഴിമതിയ്ക്ക് പ്രോത്സാഹനമാകുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പദ്ധതിയിലൂടെ ലഭ്യമാകുന്ന സംഭാവനകള്‍ തിരഞ്ഞെടുപ്പുകാര്യങ്ങള്‍ക്കുപരിയായി രാഷ്ട്രീയപാര്‍ട്ടികള്‍ ഉപയോഗിക്കാനിടയുണ്ടെന്ന് രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പദ്ധതി സുതാര്യമാണെന്നും തിരഞ്ഞെടുപ്പില്‍ അനധികൃതപണം ഉപയോഗിക്കുന്നതിനെ പദ്ധതി പ്രതിരോധിക്കുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

ഇലക്ടറല്‍ ബോണ്ടുകളിലൂടെ ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞ രണ്ട് കൊല്ലം നേടിയത്

2022-23 കാലത്ത് ഏകദേശം 1300 കോടി രൂപ ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലൂടെ ഭരണകക്ഷിയായ ബിജെപിയ്ക്ക് ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന് ഹാജരാക്കിയ കണക്ക് പറയുന്നു. ഇതേ രീതിയില്‍ കോണ്‍ഗ്രസിന് ലഭിച്ച തുകയുടെ ഏഴിരട്ടിയാണ് ഈ തുകയെന്ന് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 സാമ്പത്തികവര്‍ഷത്തില്‍ ബിജെപിയ്ക്ക് ലഭിച്ച മൊത്തം സംഭാവന 2,120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും സമാഹരിച്ചത് ഇലക്ടറല്‍ ബോണ്ടുകളിലൂടെയും. 2022-23 ല്‍ ബിജെപിയുടെ മൊത്തം വരുമാനം 2360.8 കോടി രൂപയാണ്. 2021-22 കാലയളവില്‍ ഇത് 1917 കോടി രൂപ മാത്രമായിരുന്നുവെന്നതും ശ്രദ്ധേയം. അതേസമയം കോണ്‍ഗ്രസ് ഇലക്ടറല്‍ ബോണ്ടുകളിലൂടെ ലഭിച്ചത്‌ 171 കോടി രൂപയാണ്. 2021-22 കാലത്ത് കോണ്‍ഗ്രസിന് 236 കോടി രൂപ നേടാനായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രസവം കഴിഞ്ഞ് 18-ാം ദിവസം കൊലപാതകം; ഭ‍ർത്താവിന് ജീവപര്യന്തം

തൃശ്ശൂർ: പ്രസവം കഴിഞ്ഞ് 18-ാം ദിവസം 24കാരിയെ വെട്ടിക്കൊന്ന കേസിൽ ഭ‍ർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ...

രഞ്ജി ട്രോഫി: ഹരിയാനയെ പിടിച്ചു കെട്ടി കേരളം, നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ കേരളത്തിന് 127 റണ്‍സിന്‍റെ നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 291 റണ്‍സിന് മറുപടിയായി ഏഴിന് 139 എന്ന നിലയിൽ അവസാന...

Gold price Today🎙️ സ്വർണവില വീണ്ടും ഇടിഞ്ഞു, ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.  ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഇന്നലെ പവന് ഇന്ന് 80 രൂപ വർധിച്ചെങ്കിലും ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ...

'കൂടുതൽ സംസാരിക്കുന്നില്ല, കഴിഞ്ഞ തവണ കുറിച്ചധികം സംസാരിച്ചു, പിന്നാലെ രണ്ട് ഡക്ക് വന്നു'

ജൊഹാനസ്ബര്‍ഗ്: ജീവിതത്തില്‍ താന്‍ ഒട്ടേറെ പരാജയങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളി താരം.കഴിഞ്ഞ...

ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.