കൊല്ലം: അഴീക്കല്‍ തീരത്ത് ഭീമന്‍ തിമിംഗലത്തിന്റെ ശരീരം കരയ്ക്കടിഞ്ഞു. ഏകദേശം 20 അടിക്ക് മുകളില്‍ നീളമുള്ള 2000 കിലോ ഭാരം കണക്കാക്കുന്ന തിമിംഗലമാണ് ഞായറാഴ്ച വൈകിട്ടോടെ കരക്കടിഞ്ഞത്. അഴുകി തുടങ്ങിയ തിമിംഗലത്തിന്റെ ശരീര ഭാഗങ്ങള്‍ അടര്‍ന്നുതുടങ്ങിയിട്ടുണ്ട്.
ഇതിനാല്‍ തന്നെ അസഹ്യമായ ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ മറ്റിടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. ആലപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ബീച്ചിനോട് ചേര്‍ന്ന പാറക്കെട്ടിലാണ് തിമിംഗലത്തിന്റെ ശരീര ഭാഗങ്ങള്‍ അടിഞ്ഞിരിക്കുന്നത്.
ഏറെ വൈകിയതിനാല്‍ തിമിംഗലത്തെ മറവ് ചെയ്യുന്നത് ദുഷ്‌കരമാണെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യമായാണ് കൂറ്റന്‍ തിമിംഗലം അഴീക്കല്‍ മേഖലയില്‍ കരയ്ക്കടിയുന്നതെന്ന് പരിസരവാസികള്‍ പറയുന്നു.