KeralaNewsRECENT POSTS
കായംകുളത്ത് ഓടയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി
ആലപ്പുഴ: ശുചീകരണം നടത്തുന്നതിടെ ഓടയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി. കായംകുളത്ത് ഫയര്‍ സ്റ്റേഷന് സമീപുമുള്ള ഇടറോഡിലെ ഓടയില്‍ നിന്നാണ് ആയുധങ്ങള്‍ ലഭിച്ചത്.
അടുത്ത പുരയിടത്തില്‍ ശുചീകരണം നടത്തി കൊണ്ടിരുന്നവരാണ് വടിവാളുകളും വെട്ടുകത്തിയും കണ്ടെത്തിയത്. നിരവധി മദ്യ കുപ്പികളും ഇതിനോടൊപ്പം ലഭിച്ചിരുന്നു. വിവരമറിഞ്ഞ് വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്‍ മനാഫ് സ്ഥലത്തെത്തി. നാട്ടുകാരും കൗണ്‍സിലറും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആയുധങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News