എറണകുളം: കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തുടര്‍ യാത്രയ്ക്കുവേണ്ടി കെ.എസ്.ആര്‍.ടി.സി. ഫീഡര്‍ സര്‍വീസുകള്‍ ആരംഭിക്കും. കാക്കനാട് വാട്ടര്‍ മെട്രോ ടെര്‍മിനലില്‍നിന്ന് രാവിലെ 7.45 മുതല്‍ ഇന്‍ഫോപാര്‍ക്കിലേക്കും 9.45 മുതല്‍ സിവില്‍ സ്റ്റേഷനിലേക്കും തുടര്‍ന്ന് കാക്കനാട്ടിലേക്കുമാണ് സര്‍വീസ്. മെട്രോ ബോട്ട് വരുന്ന സമയമനുസരിച്ച് 25 മിനിറ്റ് ഇടവേളകളിലാണ് സര്‍വീസ് നടത്തുക.
സമയക്രമം ചുവടെ:
ഇന്നാണ് കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസ് ആരംഭിച്ചത്. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്നുമാണ് ബോട്ട് സർവീസ് ആരംഭിച്ചത്.
നാളെ വെെറ്റില-കാക്കനാട് റൂട്ടിലും സർവീസ് ആരംഭിക്കും. ഓരോ 15 മിനുട്ടിലും ബോട്ട് സർവീസ് ഉണ്ടാകും. 20 രൂപയാണ് ഹൈക്കോടതി-വൈപ്പിൻ റൂട്ടിലെ ടിക്കറ്റ് നിരക്ക്. 40 രൂപയാണ് കൂടിയ നിരക്ക്.
മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടർ മെട്രോ ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിട്ടുള്ളത്. പ്രാരംഭ ഘട്ടത്തിൽ നൂറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന എട്ടു ബോട്ടുകളാണ് നിലവിൽ കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്.