27.8 C
Kottayam
Wednesday, May 29, 2024

ഇടുക്കി ഡാമിലെ ജലനിരപ്പിൽ വർധന

Must read

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധന. അണക്കെട്ടിലെ ജലനിരപ്പ് 2400.80 അടിയായി ഉയർന്നു. 2401 അടിയിലെത്തിയാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 141.9 അടിയാണ് നിലവിലെ ജലനിരപ്പ്. 5 ഷട്ടറുകൾ 60 സെൻറീമീറ്റർ ആണ് ഇപ്പോൾ ഉയർത്തിയിട്ടുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.

അതേസമയം രാത്രിയിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തരുത് എന്ന കേരളത്തിൻറെ ആവശ്യം ഇന്നലെയും തമിഴ്‌നാട് അംഗീകരിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെ 9 ഷട്ടറുകൾ 60 സെന്റീമീറ്റർ ഉയർത്തി 7200 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിയത്. അധികജലം ഒഴുകി എത്തിയതോടെ പെരിയാറിൽ ആറടിയോളം ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 142 അടിയായി തന്നെ ക്രമീകരിക്കാനുള്ള ശ്രമമാണ് തമിഴ്‌നാട് ഇപ്പോഴും തുടരുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർധന ഉണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ ഡാം എന്ന ആവശ്യവുമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ചെറുതോണിയിൽ ഇന്ന് ഉപവാസ സമരം നടത്തും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week