KeralaNewsRECENT POSTS

കിണറ്റിലെ വെള്ളത്തിന് മദ്യത്തിന്റെ നിറവും മണവും! അത്ഭുത പ്രതിഭാസത്തില്‍ അമ്പരന്ന് മൂരിങ്ങൂര്‍ നിവാസികള്‍; കാരണം ഇതാണ്

ഒരു പ്രദേശത്തെ കിണറ്റിലെ വെള്ളത്തിന് മദ്യത്തിന്റെ നിറവും ഗന്ധവും, അത്ഭുതപ്പെട്ട് പ്രദേശവാസികള്‍. തൃശ്ശൂരിലെ മുരിങ്ങൂരിലാണ് സംഭവം. മുരിങ്ങൂര്‍ കെ കെ നഗറിലെ കിണറുകളിലെ വെള്ളത്തിനാണ് ചുവപ്പു നിറവും മദ്യത്തിന്റെ ഗന്ധവും അനുഭവപ്പെട്ടത്.

സമീപത്തു പ്രവര്‍ത്തിക്കുന്ന മദ്യ നിര്‍മ്മാണ കമ്പനിയില്‍ നിന്നുള്ള മാലിന്യം ഉറവകളില്‍ കലര്‍ന്ന് ഒലിച്ചെത്തിയതാകമെന്നാണ് നാട്ടുകാരുടെ നിഗമനം. ഒരു മാസം മുന്‍പ് കിണര്‍ വെള്ളത്തില്‍ ഇത്തരത്തില്‍ മാറ്റം കണ്ടതോടെ പലവട്ടം വെള്ളം വറ്റിക്കുകയും ക്ലോറിന്‍ പ്രയോഗിക്കുകയും ചെയ്തുവെങ്കിലും മാറ്റമുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി കിണറുകളിലെ വെള്ളം ശേഖരിച്ച് കൊരട്ടി കിന്‍ഫ്രയിലെ ലാബില്‍ പരിശോധനയ്ക്ക് നല്‍കിയിരുന്നു. നിക്കോളിന്റെയും കോളിഫോം ബാക്ടീരിയയുടെയും അംശം 540 വരെ അളവില്‍ കണ്ടെത്തി. പത്തിലധികം കിണറുകളില്‍ ഇത്തരത്തില്‍ മാലിന്യം കലര്‍ന്നതായാണു നാട്ടുകാര്‍ പറയുന്നത്. മാലിന്യം തടയാന്‍ നടപടിയെടുക്കണമെന്നും ശുദ്ധജല വിതരണത്തിന് മാര്‍ഗം കണ്ടെത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker