KeralaNews

ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്

ലഖ്നൗ:ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് വാറണ്ട് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ലഖ്‌നൗിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി വാറണ്ട് അയച്ചത്. നേരത്തെ കോടതി അയച്ച സമ്മൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് അയക്കാൻ കോടതി തീരുമാനിച്ചത്. തന്നെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി നിരാകരിച്ചു.

വിവേക് ഡോവലിന്റെ കമ്പനിയായ ജി എൻ വൈ ഏഷ്യാ ഹെഡ്ജ് ഫണ്ടിന്റെ അക്കൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണം നോട്ട് അസാധുവാക്കലിന് ശേഷം എത്തിയെന്നാണ് ഷാജൻ സ്‌കറിയ വിഡിയോയിൽ ആരോപിച്ചത്. ഇതിൽ, യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഡയറക്ടർ ആയ മുഹമ്മദ് അൽത്താഫിന് പങ്കുടുന്നതും അദ്ദേഹം അറിയിച്ചിരുന്നു. 

വസ്തുത വിരുദ്ധമായതും വ്യാജ ആരോപണം ഉന്നയിക്കുന്നതുമായ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കമ്പനിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന് ആരോപിച്ചാണ് ലക്നൗ കോടതിയിൽ ലുലു ഗ്രൂപ്പ് മാനനഷ്ട കേസ് ഫയൽ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button