KeralaNews

പാലക്കാട്‌ വീടിന്‍റെ ചുമര് ഇടിഞ്ഞുവീണു, സ്ത്രീ മരിച്ചു

പാലക്കാട്‌: കോങ്ങാട് വീടിന്‍റെ ചുമര് ഇടിഞ്ഞുവീണു സ്ത്രീ മരിച്ചു. കുണ്ടുവം പാടത്ത് ഇന്നലെ രാത്രിയാണ് സംഭവം. കുന്നത്ത് വീട്ടിൽ മല്ലി ആണ് മരിച്ചത്. നാല്പത് വയസായിരുന്നു. കനത്ത മഴയിൽ വീടിന്‍റെ ചുമർ തകർന്ന് വീഴുകയായിരുന്നു.


പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. പുതിയ വീട് കെട്ടുന്നതിന്‍റെ ഭാഗമായി വീട് ഭാഗികമായി പൊളിച്ചിരുന്നു. പഴയ വീടിന്‍റെ അടുക്കളയോട് ചേർന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകർന്നത്. അപകടസമയത്ത് മക്കൾ മറ്റൊരു മുറിയിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button