ശ്രീറാമിനൊപ്പമുണ്ടായിരുന്ന വാഫ ഫിറോസിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെക്കുറിച്ച് ഓരോ ദിവസം ചെല്ലുംതോറും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമായ ഇവര്‍ കുറച്ചുനാള്‍ മുമ്പാണ് വിവാഹബന്ധം വേര്‍പെടുത്തിയത്. ശ്രീരാമുമായി സൗഹൃദത്തിലായിട്ട് ഒന്നര വര്‍ഷത്തിലേറെയായി എന്നാണ് മൊഴി. ഇവര്‍ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വഫ അബുദാബിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായതോടെ ഈയിടെയാണ് വഫ നാട്ടിലെത്തിയത്. ഭര്‍ത്താവ് മറൈന്‍ എന്‍ജിനീയറാണ്. താനും വിദേശത്തായിരുന്നു. മോഡലിങ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മകള്‍ക്കൊപ്പം പട്ടം മരപ്പാലത്തിന് സമീപമാണ് താമസമെന്നാണ് പോലീസിനോട് വഫ പറഞ്ഞത്. തിരുവനന്തപുരം കൊല്ലം ജില്ലാ അതിര്‍ത്തിയായ നാവായിക്കുളത്താണ് വഫയുടെ കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തില്‍പ്പട്ട കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി വഫയ്ക്ക് പരിചയമുണ്ടെന്നാണ് വിവരം. ഈയിടെ ഗള്‍ഫില്‍ പ്രതിയെ പിടികൂടാനെത്തിയ ഐ.പി.എസ്. ഉദ്യോഗസ്ഥയ്ക്ക് ആവശ്യമായ സഹായം ചെയ്ത് നല്‍കിയതും ഇവരാണ് പറയപ്പെടുന്നു. മെറിന്‍ ജോസഫ് ഐ.പി.എസിനെയാണ് സഹായിച്ചതെന്നാണ് സൂചന. മെറിനും ശ്രീറാമും സുഹൃത്തുക്കളാണ്. മെറിന് വഫയെ പരിചയപ്പെടുത്തിയത് ശ്രീറാമാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, വഫ ഫിറോസിനെതിരെയും പോലീസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. ഐ.പി.സി 184, 188 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വീട്ടുകാര്‍ക്കൊപ്പം ജാമ്യത്തില്‍വിട്ടു.