വഫ വിവാഹമോചിതയല്ല; ശ്രീറാമുമായുള്ള ബന്ധത്തെ കുറിച്ച് അറിയില്ലെന്ന് ഭര്‍തൃപിതാവ്
തിരുവനന്തപുരം: അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനൊപ്പം കാറില്‍ ഉണ്ടായിരുന്ന വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് ഭര്‍തൃപിതാവ്. വഫയും ഫിറോസും വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും വഫയും ശ്രീറാമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും ഭര്‍തൃപിതാവ് കമറുദീന്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞു. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി വഫ തങ്ങളോടും പറഞ്ഞിരുന്നാതായി കമറുദീന്‍ വെളിപ്പെടുത്തി.
അബുദാബിയില്‍ മോഡലിംഗ് രംഗത്ത് സജീവമാണ് വഫ ഫിറോസ്. പട്ടം മരപ്പാലം സ്വദേശിനിയാണ്. ഇവര്‍ ഒന്നര വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹമോചിതയല്ലെന്നാണ് ഭര്‍തൃപിതാവിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി വഫയും ശ്രീറാമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ശ്രീറാമിന് പുറമെ മറ്റ് പല ഉന്നതരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.