പാലക്കാട്: സംസ്ഥാനത്ത് മഴക്കെടുതി ശക്തമായതോടെ കേരള ജനത ഒറ്റക്കെട്ടയി നില്‍ക്കുമ്പോള്‍ വിദ്വേഷ പ്രചരണത്തിന് മുതലെടുക്കുന്ന സംഘപരിവാര്‍ ഫെയ്ക്ക് ഐഡിയെ തുറന്നുകാട്ടി വി.ടി ബല്‍റാം. മഴക്കെടുതിയുടെ വാര്‍ത്തയുടെ സമയത്ത് മീഡിയാ വണ്‍ യൂട്യൂബ് ലൈവിന് താഴെയാണ് മുഹമ്മദ് അല്‍ റസൂല്‍ എന്ന മുസ്ലിം പേരും പച്ച പ്രൊഫൈല്‍ പിക്ച്വറമായി ഫെയ്ക്ക് അക്കൗണ്ട് വഴി ഒരാള്‍ വിദ്വേഷ കമന്റിട്ടത്.
ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട് എന്നായിരുന്നു ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്.
‘ആഹാ…പച്ചക്കൊടി പ്രൊഫൈല്‍ പിക്ചര്‍,
മുഹമ്മദ് അല്‍ റസൂല്‍ എന്ന് പേര്,കാത്തോളീന്‍ പോലുള്ള ഭാഷാ പ്രയോഗങ്ങള്‍!
എന്നിട്ടും ഒരു മെനയാവുന്നില്ലല്ലോ സംഘീ.
ഒരു നാട് മുഴുവന്‍ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള സുവര്‍ണ്ണാവസരമാക്കണമെങ്കില്‍ അതാരായായിരിക്കുമെന്നതില്‍ ഇവിടെയാര്‍ക്കും സംശയമില്ല. ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട്,’ വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, മഴ ശക്തമായ കഴിഞ്ഞ ദിവസം മുതല്‍ ചാനല്‍ ചര്‍ച്ചകളില്‍ സമൂഹ്യ നിരീക്ഷകന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടാറുള്ള ശ്രീജിത്ത് പണിക്കരും വിദ്വേഷ പോസ്റ്റുകളുമായി രംഗത്തെത്തയിരുന്നു. ‘ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ’ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്.
സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്ന പാത്തുമ്മയുടെ ആടും ശക്കീര്‍ ഹുശൈനും എന്നാണ് ശ്രീജിത്ത് പണിക്കര്‍ ഷെയര്‍ ചെയ്ത മറ്റൊരു പോസ്റ്റ്. അതേസമയം, നിരവധി സംഘ്പരിവാര്‍ അനുകൂലികളാണ് ശ്രീജിത്ത് പണിക്കരുടെ ഇത്തരം പോസ്റ്റുകള്‍ക്ക് പിന്തുണയുമായി വരുന്നത്.