KeralaNewsRECENT POSTS
പോലീസിന്റെ മൂന്നാംമുറ അവസാനിപ്പിക്കണം; തിരുത്താന്‍ കഴിയാത്ത പോലീസുകാരെ പിരിച്ചുവിടണമെന്ന് വി.എസ്
തിരുവനന്തപുരം: നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ സംസ്ഥാന പോലീസ് സേനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. പോലീസിന്റെ മൂന്നാംമുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞുവെന്നും ഇനിയും തിരുത്താന്‍ കഴിയാത്ത പോലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടണമെന്നും വി.എസ് തുറന്നടിച്ചു.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കേരളാ സര്‍ക്കാരിനെയും കഴിഞ്ഞദിവസം വി.എസ് വിമര്‍ശിച്ചിരുന്നു. ഇനിയും ഇതുപോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതിന് പുറമെ പോലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന് കണ്ണ് തുറന്ന് കാണണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News