InternationalNews

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; അഞ്ചു കിലോ മീറ്റര്‍ ചുറ്റളവില്‍ ചാരമേഘം(വീഡിയോ)

സുമാത്ര: ഇന്തോനേഷ്യയില്‍ വീണ്ടും അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ ചാരമേഘം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നു. സുമാത്രാ ദ്വീപിലെ മൗണ്ട് സിനബംഗ് ആണ് പൊട്ടിത്തെറിച്ചത്.

ഒരു വര്‍ഷത്തോളം നിഷ്‌ക്രിയമായിരുന്നതിന് ശേഷമാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ശനിയാഴ്ച മുതലാണ് മൗണ്ട് സിനബംഗ് പുകയാന്‍ തുടങ്ങിയത്. 2,460 മീറ്റര്‍ ഉയരത്തിലാണ് ചാരമേഘം പടര്‍ന്നിരിക്കുന്നത്. പര്‍വ്വതത്തിന് മൂന്നുകിലോമീറ്റര്‍ ചുറ്റവളിലുള്ളവരോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഗ്നിപര്‍വ്വതത്തിന് 5 കിലോ മീറ്റര്‍ സമീപത്തേക്ക് പോകരുതെന്നും ലാവ ഒഴുക്കിനെ സൂക്ഷിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. വര്‍ഷങ്ങളായി അപകടസാധ്യതയുളള സുമാത്രയിലെ അഗ്നിപര്‍വ്വതമാണ് സിനാബംഗ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ മൂവായിരത്തോളം ആളുകള്‍ അഗ്നിപര്‍വ്വത സ്‌ഫോടനം ഭയന്ന് ഈ പ്രദേശത്ത് നിന്ന് താമസം മാറി പോയിട്ടുണ്ട്.

https://twitter.com/i/status/1292684735135666178

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button