EntertainmentKeralaNewsRECENT POSTS
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ തിരികെയെത്തിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്തു മത്സബന്ധനത്തന് പോയ ശേഷം കാണാതായ നാല് മത്സ്യതൊഴിലാളികളേയും കരയ്ക്കെത്തിച്ചു. കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുലില്‍ ഉള്‍ക്കടലില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് 12-മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. ബുധനാഴ്ചയാണ് കടലില്‍ മത്സ്യബന്ധനത്തിനു പോയ ഇവരെ കാണാതായത്. അതേസമയം ക്ഷീണിതരായ നാല് മത്സ്യതൊഴിലാളികളേയും ആശുപത്രിയിലേയ്ക്ക് മാറ്റി. ഉള്‍ക്കടലില്‍ വച്ച് ഇവരുടെ ബോട്ടിന്റെ എഞ്ചിന് തകരാറിലായതിനാല്‍ ഇവര്‍ കുടുങ്ങിപോപകുകയായിരുന്നു.
മത്സ്യബന്ധനത്തിനു പോയ യേശുദാസന്‍, ആന്റണി, ലൂയിസ്, ബെന്നി എന്നവരെയാണ് കാണാതായത്. വ്യാഴാഴ്ച തിരിച്ചെത്തേണ്ടതായിരുന്ന ഇവര്‍ വെള്ളിയാഴ്ചയും എത്തിച്ചേരാത്തതിനേത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News