CrimeKeralaNews

വിയ്യൂർ വനിതാ ജയിലിൽ യുഎപിഎ കേസിലെ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു

തൃശ്ശൂര്‍: വിയ്യൂര്‍ വനിതാ ജയിലില്‍ എന്‍ഐഎ കോടതി ശിക്ഷിച്ച യുഎപി.എ കേസിലെ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു. ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ് ആണ് കൈഞരമ്പ് മുറിച്ചും പിന്നീട് തുണി കഴുകാന്‍ ഉപയോഗിക്കുന്ന രാസദ്രാവകം കുടിച്ചും ആത്മഹത്യക്ക് ശ്രമിച്ചത്.

കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് എന്‍ഐഎക്ക് കൈമാറിയ കേസില്‍ 7 കൊല്ലത്തേക്കുള്ള തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇവർ. 2018 മാര്‍ച്ചിലാണ് യാസ്മിനെ വിയ്യൂരിലെത്തിച്ചത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജയിൽ അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button