കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകള്‍ക്കുള്ളില്‍ ജനുവരി 30 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരം വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതല്‍ സുരക്ഷാപരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരും വാഹനങ്ങളും ഇതിന് വിധേയരാകേണ്ടതിനാല്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇത് മുന്‍നിര്‍ത്തി യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്താന്‍ ശ്രമിക്കണമെന്ന് അധികൃതര്‍ അറിയിക്കുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News