കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍.കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്.32 പേരില്‍ നിന്നായി 2 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനമം.
പെരുമ്പാവൂര്‍ എളമ്പകപ്പിള്ളി സ്വദേശി അഖില്‍ അജയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. മേരിക്ക, കാനഡ എന്നി രാജ്യങ്ങളിലെ കമ്പനികളില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി സംസ്ഥാനത്തുടനീളം യുവതീ യുവാക്കളില്‍ നിന്നും, ഇവരുടെ രക്ഷിതാക്കളില്‍ നിന്നുമായി കോടികളാണ് ഇയാള്‍ തട്ടിയെടുത്തതായി പോലീസ് അറിയിച്ചു. പരാതിക്കാരന്റെ സുഹൃത്തുക്കളടക്കം 32 പേരില്‍ നിന്നായി ആറര ലക്ഷം വീതം വാങ്ങിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി
ഡല്‍ഹി ബദര്‍പൂരില്‍ ഇയാള്‍ക്ക് ടാവല്‍ ഏജന്‍സി ഓഫീസുണ്ട്.ഇതിന്റെയും മറ്റൊരു ചാരിറ്റബിള്‍ സൊസൈറ്റിയുടേയും മറവിലായിരുന്നു തട്ടിപ്പ്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ വലയില്‍ വീഴ്ത്തിയിരുന്നത്.ഏറ്റുമാനൂരിലെ വാടക വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.