KeralaNews

കന്യകാത്വ പരിശോധന നിയമവിരുദ്ധം, നടത്താന്‍ പാടില്ലാത്തത്’; അഭയ കേസ് പ്രതിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി

ന്യൂഡല്‍ഹി: കന്യകാത്വ പരിശോധന നിയമവിരുദ്ധമാണെന്നും അത് നടത്തരുതെന്നും ഉത്തരവിറക്കി ഡല്‍ഹി ഹൈക്കോടതി. അഭയ കേസ് പ്രതി സിസ്റ്റര്‍ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച്‌ കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ശര്‍മ്മയുടേതാണ് വിധി.

സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്ക്കെതിരെ 2009ല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ‘ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് കരുതി കന്യാകാത്വ പരിശോധന നടത്താന്‍ കഴിയില്ല. ഇരയാണോ പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധന നടത്തുന്നതിന് ന്യായീകരണമല്ല. പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിത്. അതിനാല്‍ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുത്’, കോടതി ഉത്തരവില്‍ പറഞ്ഞു.

കന്യാകാത്വ പരിശോധനക്കെതിരെ സിസ്റ്റര്‍ സ്റ്റെഫി നല്‍കിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ തള്ളിയിരുന്നു. ഇതിനെതിരെ കൂടിയാണ് പരാതിക്കാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം സി ബി ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സ്റ്റെഫിക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button