NewsRECENT POSTSSports
നിങ്ങളുടെ അഹങ്കാരം ഒഴിവാക്കാമെന്ന പുസ്തകം വായിച്ച് കോഹ്‌ലി; ഈ പുസ്തകം വളരെ മുമ്പ് തന്നെ വായിക്കേണ്ടതായിരുവെന്ന് സോഷ്യല്‍ മീഡിയ
മുംബൈ: ഇന്ത്യ വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെ പുസ്തകം വായിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പുസ്തകത്തിന്റെ പേര് ‘ഡീറ്റോക്സ് യുവര്‍ ഈഗോ’ (നിങ്ങളുടെ അഹങ്കാരം ഒഴിവാക്കാം) എന്നാണ്. അഹംഭാവം ഒഴിവാക്കാനുള്ള ഏഴു മാര്‍ഗങ്ങളാണ് പുസ്തകത്തിലൂടെ ഇതിന്റെ രചയിതാവ് പറയുന്നത്.
സ്വാതന്ത്ര്യവും സന്തോഷവും വിജയവും പുസ്തകത്തിലൂടെ സ്വന്തമാക്കാം എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. രോഹിത് ശര്‍മയുമായി വിരാട് കോഹ്ലി പ്രശ്നത്തിലാണെന്നുള്ള വാര്‍ത്തകളും, കോഹ്ലിയുടെ ചിലപെരുമാറ്റങ്ങളും ചൂണ്ടിക്കാട്ടി, ഈ പുസ്തകം വളരെ മുന്‍പ് തന്നെ വായിച്ച് ഈഗോ കുറക്കേണ്ടതായിരുന്നുവെന്നാണ് ചിലര്‍ വ്യക്തമാക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News