NationalNews

ക്ലാസ് മുറിയിൽ അദ്ധ്യാപികയെ വിവാഹം ചെയ്ത് വിദ്യാര്‍ത്ഥി; വൈറൽ വീഡിയോയ്ക്ക് പിന്നാലെ അന്വേഷണം

കൊൽക്കൊത്ത: ക്ലാസ്‌റൂമിൽ വിദ്യാർത്ഥിയെ അദ്ധ്യാപിക വിവാഹം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിവാദം ശക്തമാകുന്നു. പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലയിലെ മുതിർന്ന വനിതാ പ്രൊഫസറാണ് ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിയെ വിവാഹം ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ, സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു.

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ മൗലാന അബ്ദുൾ കലാം ആസാദ് സാങ്കേതിക സർവകലാശാല സൈക്കോളജി വിഭാഗത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന അദ്ധ്യാപികയെയും വിദ്യാർത്ഥിയെയുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒന്നാം വർഷ വിദ്യാർത്ഥിയെയാണ് അദ്ധ്യാപിക വിവാഹം ചെയ്യുന്നത്. ഹിന്ദു ബംഗാളി ആചാരപ്രകാരമാണ് ഇരുവരും വിവാഹം ചെയ്യുന്നതെന്ന് വീഡിയോയിൽ കാണാം.

വീഡിയോയിലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ പാനലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ അദ്ധ്യാപികയിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നത് വരെ അദ്ധ്യാപികയോടും വിദ്യാർത്ഥിയോടും ലീവിൽ പോവാനും സർവകലാശാല നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഇത് തന്റെ ക്ലാസിൽ നടന്ന നാടകത്തിന്റെ ഒരു ഭാഗമാണെന്നാണ് അദ്ധ്യാപികയുടെ വിശദീകരണം. കോളേജിന്റെ ഡോക്യുമെന്റേഷനായി ചിത്രീകരിച്ച വീഡിയോ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിനെ മോശമാക്കി കാണിക്കാനായി മനപ്പൂർവം പുറത്ത് വിട്ടതാണെന്നും അദ്ധ്യാപിക പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker