25.1 C
Kottayam
Tuesday, October 1, 2024

ട്രോളായി മാറിയ വൈറല്‍ അഭിമുഖമാണ് പ്രശാന്തുമായുള്ള കല്ല്യാണത്തിലേക്ക് നയിച്ചത്: തുറന്ന് പറഞ്ഞ് ലെന

Must read

കൊച്ചി: രണ്ട് ദിവസം മുന്‍പാണ് ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാന്‍ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനെ തെരഞ്ഞെടുത്തത്. മലയാളിയായ പ്രശാന്ത് പാലക്കാട് സ്വദേശിയാണ്. പ്രശാന്തിനെ ദൗത്യ ക്യാപ്റ്റനായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശാന്ത് ബാലകൃഷ്‍ണനുമായി വിവാഹിതയായി എന്ന് നടി ലെന വെളിപ്പെടുത്തിയത് .

2024 ജനുവരി 27നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന വെളിപ്പെടുത്തി. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ലെന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ കൂടുതല്‍ വിശാദാംശങ്ങള്‍ ഇരുവരുടെ വിവാഹം സംബന്ധിച്ച് വെളിപ്പെടുത്തുകയാണ് ലെന. അതില്‍ പ്രധാനപ്പെട്ടത് അടുത്തക്കാലത്ത് ലെനയുടെ ഒരു അഭിമുഖം വൈറലായിരുന്നു. ആത്മീയത സംബന്ധിച്ച ലെനയുടെ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞ അഭിമുഖം പലരും അഭിനന്ദിച്ചെങ്കിലും അത് ട്രോളുകളായി പലരും എടുത്തു.

എന്നാല്‍ ഈ അഭിമുഖം കണ്ടാണ് പ്രശാന്ത് ബാലകൃഷ്‍ണന്‍ താന്നെ വിളിച്ചതും പരിചയപ്പെട്ടതും അത് വിവാഹത്തിലേക്ക് എത്തിയതും എന്നാണ് ലെന അഭിമുഖത്തില്‍ പറയുന്നത്. പരിചയപ്പെട്ടപ്പോൾ ഞങ്ങൾ രണ്ടാളും ഒരേ വൈബിൽ ഉള്ളവരാണെന്ന് മനസ്സിലായി. കുടുംബങ്ങൾ ആലോചിച്ചാണ് ഞങ്ങൾ വിവാഹത്തിലെത്തിയത്. ജാതകം നോക്കിയപ്പോഴും നല്ലചേർച്ചയുണ്ടായിരുന്നവെന്നും ലെന പറയുന്നു.

ജനുവരി 17-ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഗഗൻയാന്‍ പ്രഖ്യാപനം വരെ ഇത് പുറത്ത് പറയാന്‍ പ്രോട്ടോക്കോള്‍ പ്രശ്നം ഉണ്ടായിരുന്നു. വിവാഹത്തിന് പ്രശാന്തിന്റെ അച്ഛനമ്മമാർ മാത്രമാണുണ്ടായിരുന്നതെന്നും ലെന പറഞ്ഞു. യൂട്യൂബില്‍ ലെനയുടെ അഭിമുഖം കണ്ടാണ് ആദ്യം ശ്രദ്ധിച്ചതെന്നും. ഒരേ അഭിപ്രായമാണ് എന്ന് തോന്നിയപ്പോഴാണ് പ്രപ്പോസലിലേക്ക് നീങ്ങിയത് എന്നുമാണ് പ്രശാന്തും അഭിമുഖത്തില്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രായേലിൽ മിസൈൽ വർഷവുമായി ഇറാൻ; നിരവധി പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേലിലെ പരക്കെ...

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

വീട്ടിൽ നിർത്തിയിട്ട ആക്ടീവ നട്ടുച്ചയ്ക്ക് അടിച്ചു മാറ്റി കള്ളൻമാർ; ദൃശ്യങ്ങള്‍ പൊലീസിന്, അന്വേഷണം

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവാവിന്റെ സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാക്കൾ കടന്നു. എളേറ്റിൽ വട്ടോളി ചെറ്റക്കടവ് ചെറുകര നിസ്താറിന്റെ കെഎൽ 57 എൽ 6530 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറാണ് രണ്ട് പേർ മോഷ്ടിച്ചത്....

Popular this week