InternationalNews

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചു; ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റെെൻ

മനാമ: ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റെെൻ. ടെല്‍ അവീവുമായുള്ള സാമ്പത്തിക ബന്ധം താൽക്കാലികമായി വിച്ഛേദിച്ചതായി ബഹ്റെെൻ പാർലമെന്റാണ് അറിയിച്ചത്. ഇസ്രയേലിലെ ബഹ്റെെൻ അംബാസഡറെ തിരിച്ചുവിളിക്കുകയും ബഹ്റെെനിലെ ഇസ്രയേൽ അംബാസഡർ രാജ്യത്തി നിന്ന് മടങ്ങിയതായും പാർലമെന്റ് വെബ്സെെറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രയേൽ ഗാസയിലെ ജനങ്ങൾക്ക് നേരെ നടത്തിയ സെെനിക നടപടിയിൽ പ്രതിഷേധിച്ചാണ് ബഹ്റെെന്റെ ഈ തീരുമാനം. പലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ബഹ്റെെൻ സ്വീകരിച്ചിട്ടുള്ളത്. എബ്രഹാം കരാറിന്റെ ഭാഗമായി 2020ലാണ് ബഹ്റെെൻ ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്.

അതേസമയം, കരയുദ്ധം ആറാം ദിവസം പിന്നിട്ടപ്പോൾ കഴിഞ്ഞ ദിവസം ഗാസയിൽ നടന്ന പോരാട്ടത്തിനിടെ ഒമ്പത് ഇസ്രയേലിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ ഒക്ടോബർ 7 മുതൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 326 ആയി ഉയർന്നതായി സൈന്യം അറിയിച്ചു.

നാല് സൈനികർക്ക് ഗുരുതമായി പരിക്കേറ്റിട്ടിണ്ട്. കൊല്ലപ്പെട്ട ഇസ്രയേലിയൻ സൈനികരിൽ 20 വയസുള്ള ഇന്ത്യൻ വംശജനായ ഹാലെൽ സോളമൻ ഉൾപ്പെടുന്നു. സ്റ്റാഫ്-സാർജന്റായ സോളമൻ തെക്കൻ ഇസ്രായേലി പട്ടണമായ ഡിമോണയിൽ നിന്നുള്ളയാളാണ്.

ഗാസയിൽ ഹമാസിന്റെ ടാങ്ക് വേധ റോക്കറ്റ് ആക്രമണത്തിൽ കവചിത സൈനിക വാഹനം തകർന്നാണ് ഗിവാറ്റി ബ്രിഗേഡിലെ ഒമ്പത് സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സൈനിക വക്താവിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏരിയൽ റീച്ച് (24), ആസിഫ് ലുഗർ (21), ആദി ദനൻ (20),എറസ് മിഷ്ലോവ്സ്കി (20), ആദി ലിയോൺ (20), ഇഡോ ഒവാഡിയ (19), ലിയോർ സിമിനോവിച്ച് (19), റോയി ദാവി (20), റോയി വുൾഫ്, ലാവി ലിപ്ഷിറ്റ്സ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button