തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍. പാര്‍ട്ടിയ്ക്ക് പിരിവില്ലെങ്കില്‍ കൊടികുത്തും, പേര് നിക്ഷേപക സൗഹൃദ കേരളമെന്നായിരുന്നു വിനു വി ജോണിന്റെ വിമര്‍ശനം. സി പി എമ്മിന് പാര്‍ട്ടി പിരിവായി പതിനായിരം രൂപ നല്‍കാത്തതിനാല്‍ ജീവിത സമ്പാദ്യം കൊണ്ട് ഒരു ഓഡിറ്റോറിയം കെട്ടാനൊരുങ്ങിയ പ്രവാസിയെ ഭീഷണിപ്പെടുത്തിയെന്നും കൊടികുത്തി സമരത്തിനിറങ്ങിയെന്നുമുള്ള പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പങ്കുവച്ചായിരുന്നു വിനു വി ജോണിന്റെ വിമര്‍ശനം.
പോസ്റ്റ് പങ്കുവച്ച വിനു വി ജോണിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയകളില്‍ അരങ്ങേറുന്നത്. ‘ഒരു സാധാരക്കാരനാണ് ആ പ്രവാസിയെന്നും അതിലും സാധാരണക്കാരനാണ് കോണ്‍ട്രാക്ടറെന്നും പ്രേക്ഷകരെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് തന്നെ വളരെ മോശമാണ്, അരായാലും നിക്ഷേപത്തിനുള്ള സ്വാതന്ത്രം തുല്യമാണ്. അവര്‍ സാധാരണക്കാരല്ലെങ്കില്‍ ചോദിക്കുന്ന പണം കൊടുക്കണമെന്നാണോ’ എന്ന് വിമര്‍ശകര്‍ വിനു വി ജോണിനോട് ചോദിക്കുന്നു.
അതേസമയം, വിനു വി ജോണിനെ അനുകൂലിച്ചും ഒരുപാട് പേര്‍ രംഗത്തു വന്നിട്ടുണ്ട്. ‘കൊടി കുത്തല്‍ മാത്രമല്ലാ, വ്യാജ പീഡനക്കേസ്, വേണ്ടാത്ത പരിസ്ഥിതി വിലക്കുകള്‍ അങ്ങനെ ഒരു വലിയ ലിസ്റ്റു തന്നെയുണ്ട് പാര്‍ട്ടിക്ക് സ്ഥാപനങ്ങള്‍ പൂട്ടിക്കാന്‍ എന്ന് വിനു വി ജോണിനെ അനുകൂലിച്ചുകൊണ്ടും സോഷ്യല്‍ മീഡിയ പറയുന്നു.