EntertainmentNews

Vinayakan: മീ ടു വിവാദത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് വിനായകൻ

കൊച്ചി: മീടു ആരോപണത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ. തനിക്കെതിരെ മീ ടു ആരോപണ൦ ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും  മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ് മീ ടു എന്ന് പറയുന്നതെന്നും അതൊരു വലിയ കുറ്റകൃത്യമാണെന്നും അതു വച്ച് തമാശ കളിക്കരുതെന്നും പറഞ്ഞാണ് വിനായകൻ പൊട്ടിത്തെറിച്ചത്. പന്ത്രണ്ട് എന്ന പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നടത്തി വാർത്ത സമ്മേളനത്തിലാണ് വിനായകൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. 

നേരത്തെ ഒരുത്തീ എന്ന ചിത്രത്തിൻ്റെ വാർത്ത സമ്മേളനത്തിനിടെ ഉണ്ടായ പ്രശ്നത്തിലും വിനായകനും മാധ്യമപ്രവർത്തകരുമായി ഇന്ന് സംസാരമുണ്ടായി. അന്ന് താൻ മോശം പരാമർശം നടത്തിയ മാധ്യമപ്രവർത്തക ഇപ്പോൾ സ്ഥലത്തുണ്ടോ എന്ന് ആരാഞ്ഞ വിനായകൻ അന്നു പറഞ്ഞ കാര്യത്തിൽ ചിലത് വിശദീകരിക്കാനുണ്ടെന്ന് പറഞ്ഞു. തുടർന്ന് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, പെൺകുട്ടിക്ക് വിഷമം തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും വിഷമമില്ലെങ്കിൽ മാപ്പ് പിൻവലിക്കുന്നുവെന്നും വിനായകൻ പറഞ്ഞു.

ഒരുത്തീ സിനിമയുടെ വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകയ്ക്ക് എതിരെ നടത്തിയ പരാമർശത്തിൽ നടൻ വിനായകൻ നേരത്തെ ക്ഷമ ചോദിച്ചിരുന്നു . നടന്‍റെ പരാമർശങ്ങൾക്ക് എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ക്ഷമ പറച്ചിൽ. അതേ സമയം മീടുവിനെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാൻ വിനായകൻ തയ്യാറായിരുന്നില്ല. 

വിനായകനെതിരെ നേരത്തെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണത്തെ പറ്റിയുള്ള ചോദ്യത്തിനായിരുന്നു മീടുവിനെ അധിക്ഷേപിച്ചുള്ള നടന്‍റെ മറുപടി.  സ്ത്രീ പോരാട്ടം ചർച്ചയാകുന്ന വി കെ പ്രകാശ് ചിത്രം ഒരുത്തീയുടെ വാർത്താസമ്മേളനത്തിനിടെയാണ് നടന്‍റെ സ്ത്രീവിരുദ്ധ പരാമർശം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker