തിരുവനന്തപുരം: തിരുവനന്തപുരത്ത് (Thiruvananthapuram) കൈക്കൂലി (bribe) വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻറ് വിജിലൻസ് (vigilance) പിടിയിൽ. വട്ടിയൂർക്കാവ് വില്ലേജ് അസിസ്റ്റൻറ് മാത്യുവിനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.
മൂന്ന് സെൻറ് ഭൂമിയുടെ കരമടക്കാൻ വന്ന സ്ത്രീയിൽ നിന്നാണ് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു കടയിൽ ജോലിക്കു നിൽക്കുന്ന ഒരു വിധവയുടെ പേരിലുള്ള മൂന്നു സെൻറിന് വർഷങ്ങളായി കരമടയ്ക്കാനുണ്ടായിരുന്നു. ഈ ഭൂമി മകളുടെ പേരിലേക്ക് എഴുതാൻ വേണ്ടിയാണ് കരമടയ്ക്കാനായി വട്ടിയൂർക്കാവ് വില്ലേജ് ഓഫീസിൽ സമീപിച്ചത്. 250,000 രൂപയാണ് വില്ലേജ് അസിസ്റ്റ് മാത്യു ഇതിനായി ആവശ്യപ്പെട്ടത്. ഒരുവിൽ 10,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരി വിജിലൻസ് ഡിവൈഎസ്പി അശോക് കുമാറിനെ അറിയിച്ചു. കൈക്കൂലി പണവുമായി പല സ്ഥലങ്ങളിലെത്താൻ മാത്യു ആവശ്യപ്പെട്ടു. ഒടുവിൽ പേരൂർക്കടയിൽ വച്ച് കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടികൂടുകയായിരുന്നു.
സ്വകാര്യ സ്ഥാപന ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിആർഡി ഉദ്യോഗസ്ഥ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. രണ്ടാഴ്ച മുമ്പ് കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിടെ വാട്ടർ അതോററ്റി എക്സിക്യൂട്ടീവ് എഞ്ചനിയറും പിടിയിലായിരുന്നു,.