തൊടുപുഴ:തെന്നിന്ത്യൻ സൂപ്പർ താരം വിജയുടെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി വിജയ് ഫാൻസ് ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ കുടുംബത്തിലെ കുട്ടിയ്ക്ക് ഓൺലൈൻ ക്ലാസ്സ് ആവശ്യത്തിനുള്ള ടിവി നൽകി.20000 വിലയുള്ള ഒരു സ്മാർട്ട് ടിവി ആണ് ഇടുക്കി വിജയ് ഫാൻസ് നൽകിയത്. തൊടുപുഴ കരിങ്കുന്നത്താണ് ടി.വി നൽകിയത്. വിജയ് ഫാൻസ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ് സദ്ദാം,ജില്ലാ സെക്രട്ടറി നവാസ്. ജില്ലാ ട്രഷറി ജെറിൻ,വൈസ് പ്രസിഡണ്ട് സുഭാഷ്,വിമൽ,ഗോകുൽ,ജിബിൻ,സന്തോഷ്, എന്നിവരുടെ നേതൃത്വത്തിലാണ് ടിവി നൽകിയത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News