CrimeKeralaNews

‘ആഭാസത്തരം കാണിക്കുന്നവര്‍ക്ക് ആഭാസം കാണിക്കാനുള്ള പിന്‍ബലമാണ് ഈ മുന്‍കൂര്‍ ജാമ്യത്തിലൂടെ ഹൈക്കോടതി നൽകിയത് ‘ കേസ് കൊടുക്കാതിരിക്കാന്‍ വിജയ് ബാബു അവളുടെ കാല് പിടിച്ചു, സഹോദരിയെ സ്വാധീനിക്കാനും ശ്രമം’; തുറന്നടിച്ച് നടിയുടെ പിതാവ്

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ പരാതിക്കാരിയായ നടിയുടെ പിതാവ്. ഹൈക്കോടതി വിധി നിരാശ പടര്‍ത്തുന്നതാണ് എന്ന് പിതാവ് പറഞ്ഞു. പണവും സ്വാധീനവും ഉണ്ട് എങ്കില്‍ എന്തും ആകാം എന്ന ചിന്തയാണ് വിജയ് ബാബുവിന് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയുടെ വിദേശത്തുള്ള സഹോദരിയെ സ്വാധീനിക്കാന്‍ വരെ വിജയ് ബാബു ശ്രമിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ മകള്‍ ബോള്‍ഡായത് കൊണ്ടാണ് പ്രതിയുടെ സ്വാധീനങ്ങള്‍ ഭയക്കാതെ പരാതി നല്‍കിയത് എന്നും ആഭാസത്തരം കാണിക്കുന്നവര്‍ക്ക് ആഭാസം കാണിക്കാനുള്ള പിന്‍ബലമാണ് ഈ മുന്‍കൂര്‍ ജാമ്യത്തിലൂടെ ഹൈക്കോടതി നല്‍കിയത് എന്നും അതിജീവിതയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.

സ്വന്തം കുടുംബങ്ങളില്‍ അമ്മമാര്‍ക്കോ, സഹോദരിമാര്‍ക്കോ, പെണ്‍മക്കള്‍ക്കോ ഇങ്ങനെയുള്ള അനുഭവം ഉണ്ടാകുമ്പോള്‍ മാത്രമേ അതിന്റെ വേദന തിരിച്ചറിയാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്ന് പറഞ്ഞത് എല്ലാവരും കണ്ടതാണ് എന്നും അതിജീവിത നിയമപരമായി പൊലീസിലാണ് പരാതി നല്‍കിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതെങ്കിലും മീഡയയിലൂടെയല്ല എന്റെ മകള്‍ പ്രതികരിച്ചത്. എന്നാല്‍ വിജയ് ബാബു ചെയ്തത് ഹീനമായ പ്രവര്‍ത്തിയാണ്. തനിക്ക് പേടിയില്ല എന്ന് പറഞ്ഞ വിജയ് ബാബു പിന്നെഎന്തിനാണ് നാടുവിട്ട് പോയത് എന്നും അദ്ദേഹം ചോദിച്ചു. പൊലീസിനെയും നിയമസംഹിതയേയും വെല്ലുവിളിച്ചാണ് വിജയ് ബാബു പുറത്തുപോയത് എന്നും അദ്ദേഹം പറഞ്ഞു. അതിജീവിതയുടെ പേര് പറഞ്ഞത് തന്നെയാണ് ഏറ്റവും വലിയ തെറ്റ് എന്നും നടിയുടെ പിതാവ് പറഞ്ഞു.

ഇന്നാണ് വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതിജീവിതയെയോ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിക്കരുത്, അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത്, ഈ മാസം 27 മുതല്‍ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോസ്ഥരുടെ മുന്‍പാകെ ഹാജരാകണം എന്നീ ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഇന്നാണ് വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതിജീവിതയെയോ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിക്കരുത്, അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത്, ഈ മാസം 27 മുതല്‍ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോസ്ഥരുടെ മുന്‍പാകെ ഹാജരാകണം എന്നീ ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ ഒന്‍പത് മണി വരെ അന്വേഷണസംഘത്തിന് വിജയ് ബാബുവിനെ ചോദ്യം ചെയ്യാം എന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

രഹസ്യമായാണ് കേസിലെ നടപടി ക്രമങ്ങള്‍ നടത്തിയിരുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി. വിജയ് ബാബുവില്‍ നിന്ന് കടുത്ത പീഡനമാണ് നേരിടേണ്ടി വന്നത് എന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് എന്നും നടി ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button