വിവാഹം തിരുപ്പതിയില്‍ നടത്താന്‍ കഴിഞ്ഞില്ല; ദര്‍ശനം നടത്തി വിഘ്‌നേഷും നയന്‍താരയും
വിവാഹശേഷം തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തി ദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും. തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍വേദി മാറ്റുകയായിരുന്നു. നവദമ്പതികള്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
@VigneshShivN & #Nayanthara are now in Thirupathi 😍😍💛💛💛 New Couple 🙈🫶🏽 #ladysuperstar #ladysuperstarnayanthara #WikkiNayan pic.twitter.com/jmQUF8gXKW
— Nayantharaaa (@NayantharaKK) June 10, 2022
ഇന്നലെ മഹാബലിപുരത്ത് ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി, ഷാരൂഖ് ഖാന്‍ തുടങ്ങി 30 ല്‍അധികം താരങ്ങള്‍ വിവാഹത്തില്‍ അതിഥികളായി.
@VigneshShivN and #Nayanthara are surrounded by fans at tirupathi temple. pic.twitter.com/6ZCjmVg1WH
— Dreamer (@remaerdkihtraK) June 10, 2022
2015ല്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. 2017ലാണ് ഇരുവരും തമ്മിലുള്ള പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.