KeralaNews

സ്വകാര്യ പ്രാക്ടീസ്; പത്തനംതിട്ടയിൽ വിജിലൻസ് പരിശോധനയ്ക്കിടെ ഇറങ്ങിയോടി ഡോക്ടർമാർ

പത്തനംതിട്ട: സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെ കണ്ടെത്തുന്നതിനായി പൊലീസ് വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ 2 ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപം സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരാണ് ഇറങ്ങിയോടിയത്. പത്തനംതിട്ടയിൽ നിന്ന് മറ്റു രണ്ട് ഡോക്ടർമാർക്കെതിരെയും നടപടിയുണ്ടാവും. കോഴഞ്ചേരിയിൽ നിന്ന് 2 പേരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നടപടിക്കുള്ള റിപ്പോർട്ട് നൽകും.

വിജിലൻസ് ആസ്ഥാനത്തുനിന്നുള്ള നിർദേശത്തെത്തുടർന്നായിരുന്നു പരിശോധന. ഡിഎച്ച്എസിനു കീഴിലുള്ള ഡോക്ടർമാർക്ക് നിബന്ധനകളോടുകൂടി വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്താം. പക്ഷേ, ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നുള്ള രോഗികൾക്കോ ഇവരുടെ ബന്ധുക്കൾക്കോ ചികിത്സ നൽകാൻ പാടില്ല.

ആശുപത്രി വളപ്പിനുള്ളിൽ തന്നെ ഇവർ പ്രാക്ടീസ് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ഉദ്യോ​ഗസ്ഥർ എത്തിയപ്പോഴാണ് ഡോക്ടർമാർ ഇറങ്ങിയോടിയത്. പിടികൂടുമെന്ന് ഭയപ്പെട്ട് ഇറങ്ങിയോടിയതാകാമെന്നാണ് വിജിലൻസ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ജില്ലയിൽ ആറ് പേരെ ഇത്തരത്തിൽ ചട്ടവിരുദ്ധ പ്രാക്ടീസ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കതിരെ വകുപ്പുതല നടപടിക്ക് സർക്കാരിലേക്ക് റിപ്പോർട്ട് നൽകുമെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button