KeralaNews

വാഹനം നിര്‍ത്തി രേഖകൾ പരിശോധിക്കുന്ന നടപടി നിര്‍ത്തിവെച്ച്‌​ മോ​ട്ടോര്‍ വാഹന വകുപ്പ്, സർവീസ് നിർത്താനൊരുങ്ങി സ്വകാര്യ ബസുകൾ

തിരുവനന്തപുരം : കോവിഡ്​ തീവ്രത നിലനില്‍ക്കുന്നതിനാല്‍ വാഹനം നിര്‍ത്തി രേഖ പരിശോധിക്കുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തിവെച്ച്‌​ മോ​ട്ടോര്‍ വാഹന വകുപ്പ്​.

വാഹനങ്ങളുടെ നിയമ ലംഘനമുള്‍പ്പെടെയുള്ളവ കാമറയില്‍ പകര്‍ത്തി പിഴ ചുമത്താനാണ്​ തീരുമാനമെന്ന്​ എന്‍ഫോഴ്​സ്​മന്റ് ആര്‍.ടി.ഒ അനന്തകൃഷ്​ണന്‍ പറഞ്ഞു. ​കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും യാത്ര തടസ്സമുണ്ടാകുന്ന രീതിയില്‍ വാഹനം പാര്‍ക്ക്​ ചെയ്​താല്‍ കേസ്​ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹന നിയമലംഘനങ്ങള്‍ക്കൊപ്പം കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള യാത്രകളും പരിശോധിക്കാന്‍ ഉദ്യോഗസ്​ഥര്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​.​

കോവിഡ്​ വ്യാപനം രൂക്ഷമാവുകയും സര്‍ക്കാര്‍ നിയ​ന്ത്രണം കടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മോ​ട്ടോര്‍ വാഹന വകുപ്പിന്​ ‘ഫോം ജി’ സമര്‍പ്പിച്ച്‌ ​ സ്വകാര്യ ബസുകള്‍ ഷെഡില്‍ കയറ്റാന്‍ നീക്കം.

സംസ്ഥാനത്ത് 45 ശതമാനം സ്വകാര്യ ബസുകള്‍ ഇതിനകം സര്‍വിസ്​ നിര്‍ത്തിവെച്ചതായാണ്​ കണക്ക്​. ഫോറം ജി സമര്‍പ്പിച്ചാല്‍ ഉപയോഗിക്കാത്ത ബസിന്​ നികുതി, ഇന്‍ഷുറന്‍സ്​ തുടങ്ങിയവ അട​ക്കേണ്ടതില്ല. നിലവിലെ സാഹചര്യത്തില്‍ ബസ്​ നിര്‍ത്തിയിടുന്നതാണ്​ മെച്ചമെന്നാണ്​ സ്വകാര്യബസ്​ ഉടമകള്‍ പറയുന്നത്​. അതേസമയം, നികുതിയിളവിലാണ്​ ബസുകള്‍ ഇപ്പോള്‍ സര്‍വിസ്​ നടത്തുന്നത്​. മേയ്​ മാസത്തില്‍ ഈ ഇളവ്​ അവസാനിക്കും.

കോവിഡ്​ പ്രതിസന്ധിയെ തുടര്‍ന്ന്​ ഒരു വര്‍ഷത്തോളമായി ബസുകള്‍ക്ക്​ നികുതിയില്ല. വാഹനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തി ടെസ്​റ്റ്​ ​ബ്രേക്ക്​ എടുക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പോലും സര്‍വിസ്​ മുതലാവുന്നില്ലെന്നാണ്​ ഉടമകള്‍ പറയുന്നത്​. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതിന്​ പിന്നാലെ നിന്ന്​ യാത്ര അനുവദിക്കുന്നില്ലെന്ന്​ വന്നതാണ്​ കൂടുതല്‍ പ്രതിസന്ധിക്ക്​ കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button