തിരുവനന്തപുരം: വാക്‌സിന്‍ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളം ആവശ്യപ്പെട്ടിരിക്കുന്നത് ഒരു കോടി പതിനൊന്ന് ലക്ഷം ഡോസ് വാക്‌സിനാണ്. ഇത് നല്‍കാമെന്ന് കേന്ദ്രം ഏറ്റിട്ടുണ്ട്. സെപ്റ്റംബര്‍ 30നകം വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ ലഭിക്കുന്നതോടെ വിതരണം വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്വയം ജാഗ്രത വേണം. കുഞ്ഞുങ്ങളുടേയും മുതിര്‍ന്നവരുടേയും കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം. ഓണത്തിന് ശേഷമുള്ള കൊവിഡ് കേസുകളുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച തോതിലേക്ക് എത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.