32.4 C
Kottayam
Saturday, November 16, 2024
test1
test1

സനു മോഹൻ: ബുദ്ധിമാനായ സൈകോ,വൈഗ കൊലക്കേസിൽ ഇന്ന് തെളിവെടുപ്പ്, മൊഴിയിലെ പൊരുത്തക്കേടിൽ ദുരൂഹത തുടരുന്നു

Must read

കൊച്ചി: വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ സംഭവ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. പതിമൂന്ന് വയസുകാരി വൈഗയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാർ പുഴയിലുമാണ് തെളിവെടുപ്പ്. അടുത്ത ദിവസങ്ങളിൽ സനുമോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലും ഗോവയിലുമടക്കം അന്വേഷണ സംഘം തെളിവെടുപ്പിനായി പോകും.

പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് സനുമോഹൻ ഇപ്പോൾ. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുള്ള മൊഴിയിൽ സനുമോഹൻ ഉറച്ച് നിൽക്കുകയാണ്.

ഇന്നലെ ദീർഘ നേരം അന്വേഷണ സംഘം സനുമോഹനെ ചോദ്യം ചെയ്തിരുന്നു. സനു മോഹൻ്റെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ മുംബൈയിൽ തുടരുകയാണ്. കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ സനുമോഹനെ ചോദ്യം ചെയ്യാൻ മുംബൈ പൊലീസും കൊച്ചിയിലെത്തിയേക്കും.

സനുമോഹൻ്റെ മൊഴികളിൽ നിന്ന് വിരുദ്ധമായി വൈഗയുടെ രക്തത്തിൽ ആൽക്കഹോളിൻ്റെ സാന്നിധ്യം കണ്ടെത്തിയത് എങ്ങനെയാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതെ സമയം സ​നു മോ​ഹ​ൻ ‘ബു​ദ്ധി​മാ​നാ​യ സൈ​കോ’ ആ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ. ഒ​രു​മാ​സം നീ​ണ്ട തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സി​ൻ്റെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം. പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ഇ​യാ​ൾ ബു​ദ്ധി​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ത്തി​യി​രു​ന്ന​ത്. ഫോ​ൺ ന​ശി​പ്പി​ച്ച​തും വാ​ഹ​നം വി​റ്റ​തു​മെ​ല്ലാം ഇ​തേ ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​യി​രു​െ​ന്ന​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തേ​ത​ന്നെ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന സ​നു മ​നഃ​പൂ​ർ​വം ഫോ​ൺ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തേ കേ​ടാ​യ സി.​സി ടി.​വി കാ​മ​റ ന​ന്നാ​ക്കാ​തി​രു​ന്ന​തും ഇ​ത​ു​കൊ​ണ്ടാ​ണെ​ന്നാ​ണ് നി​ഗ​മ​നം. ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ എ.​ടി.​എം കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​ത് പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ്. ബി​സി​ന​സ് മ​തി​യാ​ക്കി പു​ണെ​യി​ൽ​നി​ന്ന് മ​ട​ങ്ങി​യ 2016നു​ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ലം പാ​ലി​ച്ച​തും ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത് വൈ​കാ​ൻ ഇ​ട​യാ​ക്കി.

ആ​ദ്യം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ക​ട​ന്ന സ​നു പി​ന്നീ​ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി താ​മ​സി​ച്ച ഹോ​ട്ട​ലു​ക​ളി​ൽ ന​ൽ​കി​യി​രു​ന്ന​ത് യ​ഥാ​ർ​ഥ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ത​ന്നെ​യാ​യി​രു​ന്നു. കി​ട്ടി​യ വി​ല​ക്ക് കാ​ർ വി​റ്റ​ശേ​ഷം ബ​സു​ക​ൾ ഉ​ൾ​െ​പ്പ​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളാ​ണ്​ യാ​ത്ര​ക്ക്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

”അ​യാ​ൾ ഞ​ങ്ങ​ളെ​യാ​ണ്​ നി​രീ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ത്ര​മാ​ത്രം ഞ​ങ്ങ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ടി​വ​ന്നു” -വൈ​ഗ കൊ​ല​പാ​ത​ക കേ​സി​ൽ സ​നു മോ​ഹ​ൻ പി​ടി​യി​ലാ​യ​ശേ​ഷം അ​ന്വേ​ഷ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ച്ച കൊ​ച്ചി സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ നാ​ഗ​രാ​ജു ച​ക്കി​ല്ലം പ​റ​യു​ന്നു. ഇ​യാ​ൾ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്​ കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്​​താ​ണ്.

പി​ന്നീ​ട്​ നാ​ടു​വി​ട്ട​പ്പോ​ൾ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ള​ട​ക്കം ഒ​ന്നും അ​വ​ശേ​ഷി​പ്പി​ക്കാ​തെ അ​ന്വേ​ഷ​ണം പ​ല​വ​ട്ടം പ്ര​തി​സ​ന്ധി​യി​ലു​മാ​ക്കി. പൊ​ലീ​സ്​ എ​ട്ട്​ സം​ഘ​ങ്ങ​ളാ​യി ന​ട​ത്തി​യ ​തി​ര​ച്ചി​ലി​ന് തൃ​ക്കാ​ക്ക​ര എ.​സി.​പി ശ്രീ​കു​മാ​റാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. മാ​ർ​ച്ച്​ 20ന്​ ​ഞാ​യ​റാ​ഴ്​​ച രാ​ത്രി ഒ​മ്പ​തോ​ടെ നാ​ടു​വി​ട്ട സ​നു ഈ ​മാ​സം 18ന്​ ​പു​ല​​ർ​ച്ച​യാ​ണ്​ പി​ടി​യി​ലാ​കു​ന്ന​ത്. 27 ദി​വ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​യ​പ്പോ​ൾ ആ​ശ്വാ​സ​മാ​യ​ത്​ ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ, ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ൾ, ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ർ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന്​ പേ​ർ​ക്കാ​ണ്​.

ഭാ​ര്യ​യു​ടെ മൊ​ബൈ​ൽ ഫോ​ണാ​ണ്​ നാ​ടു​വി​ടു​േ​മ്പാ​ൾ സ​നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. അ​ത്​ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. വാ​ള​യാ​ർ ക​ട​ക്കു​േ​മ്പാ​ഴും അ​തി​നു​മു​മ്പും സി.​സി ടി.​വി​ക​ളി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ്​ ഇ​യാ​ൾ ജീ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന​തി​ന്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച തെ​ളി​വു​ക​ൾ. കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തി​യ ഇ​യാ​ൾ വോ​ക്​​സ്​ വാ​ഗ​ൻ 50,000 രൂ​പ​ക്ക്​ വി​റ്റ​താ​യാ​ണ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച വി​വ​രം.

ഈ ​കാ​ർ ക​ണ്ടെ​ത്തി​യ പൊ​ലീ​സ്​ അ​ത്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. കാ​ർ വി​റ്റ​ശേ​ഷം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു തു​ട​ർ​യാ​ത്ര​ക​ൾ. ഇ​തി​നി​ടെ കാ​ർ വി​റ്റു​കി​ട്ടി​യ പ​ണ​ത്തി​ൽ പാ​തി​യും പോ​ക്ക​റ്റ​ടി​ച്ച്​ പോ​യ​താ​യി ഇ​യാ​ൾ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. കേ​ര​ളം, ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച്​ കൊ​ല്ലൂ​ർ മൂ​കാം​ബി​ക​യി​ലെ ഹോ​ട്ട​ലി​ൽ​നി​ന്ന്​ പ​ണം ന​ൽ​കാ​തെ മു​ങ്ങി​യ​പ്പോ​ൾ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ആ​ധാ​ർ കാ​ർ​ഡി​െൻറ പ​ക​ർ​പ്പ്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന്​ ക​ർ​ണാ​ട​ക, കേ​ര​ള പൊ​ലീ​സ്​ സം​ഘ​ങ്ങ​ൾ ഉ​ഡു​പ്പി, കാ​ർ​വാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​ക്കൊ​ട​ു​വി​ലാ​ണ്​ സ​നു മോ​ഹ​ൻ പി​ടി​യി​ലാ​കു​ന്ന​ത്.

സ​നു മോ​ഹ​ൻ കൊ​ല്ലൂ​ർ മൂ​കാം​ബി​ക​യി​ലെ ലോ​ഡ്ജി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്ന വി​വ​രം പൊ​ലീ​സ് അ​റി​യു​ന്ന​ത് തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യാ​യ കൃ​ഷ്​​ണ​കു​മാ​ർ വ​ഴി. എ​ല്ലാ മാ​സ​വും മൂ​കാം​ബി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന കൃ​ഷ്​​ണ​കു​മാ​ർ ഇ​തേ ലോ​ഡ്​​ജി​ലാ​ണ്​ താ​മ​സി​ക്കാ​റു​ള്ള​ത്. പ​ണ​മ​ട​ക്കാ​െ​ത മു​ങ്ങി​യ സ​നു മോ​ഹ​െൻറ വി​ലാ​സം ലോ​ഡ്​​ജ്​ ഉ​ട​മ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ‘തൃ​ക്കാ​ക്ക​ര’ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഉ​ട​ൻ പ​രി​ച​യ​ക്കാ​ര​നാ​യ കൃ​ഷ്​​ണ​കു​മാ​റി​ന്​ അ​യ​ച്ചു​കൊ​ടു​ത്തു. ആ​ളെ മ​ന​സ്സി​ലാ​കാ​തി​രു​ന്ന കൃ​ഷ്​​ണ​കു​മാ​ർ തൃ​ക്കാ​ക്ക​ര അ​മ്പ​ലം വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ്ര​മോ​ദ് കു​മാ​റി​നോ​ട്​ അ​ന്വേ​ഷി​ച്ചു. സം​ശ​യം തോ​ന്നി​യ പ്ര​മോ​ദ്കു​മാ​ർ വി​വ​രം പൊ​ലീ​സി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു.

വൈ​ഗ​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്, പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ര​ന്വേ​ഷ​ണം. പി​താ​വ്​ സ​നു മോ​ഹ​ൻ ശ്വാ​സം​മു​ട്ടി​ച്ച​പ്പോ​ൾ കു​ട്ടി ബോ​ധ​ര​ഹി​ത​യാ​യെ​ന്നും പി​ന്നീ​ട്​ പു​ഴ​യി​ൽ എ​റി​ഞ്ഞ​പ്പോ​ൾ വെ​ള്ളം ശ്വാ​സ​കോ​ശ​ത്തി​ൽ ക​യ​റി മു​ങ്ങി​മ​രി​ച്ചെ​ന്നു​മാ​ണ്​ പൊ​ലീ​സ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

പ്രാ​ഥ​മി​ക പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മു​ങ്ങി​മ​ര​ണ​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഫ്ലാ​റ്റി​ൽ ക​ണ്ട ര​ക്ത​പ്പാ​ടു​ക​ൾ ശ്വാ​സം​മു​ട്ടി​ച്ച​പ്പോ​ൾ വൈ​ഗ​യു​ടെ മൂ​ക്കി​ൽ​നി​ന്ന്​ വ​ന്ന​താ​ണെ​ന്ന്​ ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ​പ്ര​തി​യു​മാ​യി ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്ലാ​റ്റ്, മു​ട്ടാ​ർ പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പി​ന്​ എ​ത്തും. ഇ​യാ​ൾ സ​ഞ്ച​രി​ച്ച​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യും തെ​ളി​വെ​ടു​ക്ക​ണം.

മു​ങ്ങി​ന​ട​ന്ന സ​നു മോ​ഹ​നെ കു​ടു​ക്കി​യ​ത് കേ​ര​ള പൊ​ലീ​സ് ത​ന്നെ​യെ​ന്ന്​ വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ​ദി​വ​സം കാ​ർ​വാ​റി​ൽ​നി​ന്ന് സ​നു പി​ടി​യി​ലാ​യ​തി​ന് പി​ന്നാ​ലെ ക​ർ​ണാ​ട​ക പൊ​ലീ​സാ​ണ് ഇ​യാ​ളെ കു​ടു​ക്കി​യ​തെ​ന്ന് വാ​ർ​ത്ത പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ, കാ​ർ​വാ​റി​ലെ ബീ​ച്ചി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും ക​ർ​ണാ​ട​ക പൊ​ലീ​സ് സ​ഹാ​യി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും തൃ​ക്കാ​ക്ക​ര എ.​സി.​പി ആ​ർ. ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

മൂ​കാം​ബി​ക​യി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് കൊ​ല്ലൂ​രി​ലേ​ക്ക് അ​യ​ച്ച പ്ര​ത്യേ​ക സം​ഘം ത​ന്നെ​യാ​ണ് സ​നു​വി​നെ ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ലൂ​രി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട സ​നു​വി​െൻറ പി​റ​കെ ത​ന്നെ​യാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം. ഇ​യാ​ൾ കാ​ർ​വാ​ർ ബീ​ച്ചി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യെ​ങ്കി​ലും കു​ത​റി​യോ​ടാ​ൻ ശ്ര​മി​ച്ചു. ചെ​റി​യ വാ​ക്കേ​റ്റ​മു​ണ്ടാ​യ​തോ​ടെ​യാ​ണ് സ്ഥ​ല​ത്തെ​ത്തി​യ ക​ർ​ണാ​ട​ക പൊ​ലീ​സ് ഇ​ട​പെ​ട്ട​ത്. തു​ട​ർ​ന്ന് സ​നു​വി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

10 ദിവസത്തേക്ക് പൊലീസ് കസ്​റ്റഡിയിൽ
മു​ട്ടാ​ർ പു​ഴ​യി​ൽ പ​തി​മൂ​ന്നു​കാ​രി വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പി​താ​വ് സ​നു മോ​ഹ​നെ 10 ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. കാ​ക്ക​നാ​ട് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ലൈ​ജു ഷ​രീ​ഫ്​ മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ഏ​പ്രി​ൽ 29വ​രെ​യാ​ണ് ക​സ്​​റ്റ​ഡി. ഇ​യാ​ളെ തൃ​ക്കാ​ക്ക​ര സ്​​റ്റേ​ഷ​നി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രഞ്ജി ട്രോഫി: ഹരിയാനയെ പിടിച്ചു കെട്ടി കേരളം, നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ കേരളത്തിന് 127 റണ്‍സിന്‍റെ നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 291 റണ്‍സിന് മറുപടിയായി ഏഴിന് 139 എന്ന നിലയിൽ അവസാന...

Gold price Today🎙️ സ്വർണവില വീണ്ടും ഇടിഞ്ഞു, ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.  ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഇന്നലെ പവന് ഇന്ന് 80 രൂപ വർധിച്ചെങ്കിലും ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ...

'കൂടുതൽ സംസാരിക്കുന്നില്ല, കഴിഞ്ഞ തവണ കുറിച്ചധികം സംസാരിച്ചു, പിന്നാലെ രണ്ട് ഡക്ക് വന്നു'

ജൊഹാനസ്ബര്‍ഗ്: ജീവിതത്തില്‍ താന്‍ ഒട്ടേറെ പരാജയങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളി താരം.കഴിഞ്ഞ...

ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന്...

സഞ്ജുവും തിലകും കത്തിക്കറി;പഴങ്കഥയായത്‌ നിരവധി റെക്കോഡുകൾ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടി20-യില്‍ സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് മാസ്മരിക പ്രകടനമാണ് നടത്തിയത്. ഇരുവര്‍ക്കും സെഞ്ചുറി എന്നതിനോടൊപ്പം ഇരുവരും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടുമുയര്‍ത്തി. ടി20-യിലെ നിരവധി റെക്കോഡുകള്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.