‘ഇദ്ദേഹം വിജയനാണോ.. അതോ ജയനാണോ? ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍.. പിണറായിയെ ട്രോളി വി.ടി ബല്‍റാം
കൊച്ചി: സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്ന നടപടി വിവാദത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി വിടി ബല്‍റാം എംഎല്‍എ, ‘ഇദ്ദേഹം വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍..ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ..’ ബല്‍റാം കുറിച്ചു. മാവോയിസ്റ്റ് വേട്ടയെ കൂടി ഉള്‍പ്പെടുത്തിയാണ് ബല്‍റാമിന്റെ കുറിപ്പ്.
അതേസമയം ഹെലികോപ്റ്റര്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുക്കുന്നത് അമിത തുകയ്ക്കാണെന്നാണ് ആരോപണം. ചിപ്‌സന്‍ ഏവിയേഷന്റെ കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ പരിഗണിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്റര്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഹെലികോപ്റ്റര്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുക്കുന്നത് കൂടുതല്‍ സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞെന്നാണ് തെളിയുന്നത്. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്. ഇത് മറികടന്നാണ് ഒരു ഹെലികോപ്റ്റര്‍ 20 മണിക്കൂര്‍ മാത്രം സേവനം വാഗ്ദാനം ചെയ്ത പവന്‍ ഹാന്‍സിന് കരാര്‍ നല്‍കിയത്.