KeralaNews

മുഖ്യ തെളിവ് ചത്ത മൂർഖൻ, ദൃക്സാക്ഷികളില്ല, ഉത്ര കൊലക്കേസ് തെളിയിക്കൽ പോലീസിന് വെല്ലുവിളി

കൊല്ലം: അഞ്ചൽ ഉത്ര കൊ​ല​ക്കേ​സി​ല്‍ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന് വെ​ല്ലു​വി​ളി​ക​ളേ​റെ. ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സാ​യ​തി​നാ​ലും കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത രീ​തി​യാ​യ​തി​നാ​ലും തെ​ളി​വു​ശേ​ഖ​ര​ണം കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ​മാ​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം,, ഇ​തിന്റെ ഭാ​ഗ​മാ​യാ​ണ് പാ​മ്പിന്റെ പോ​സ്​​റ്റ്മോ​ര്‍​ട്ടം ഉ​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.

പാമ്പിനെ കൊ​ണ്ടു​വ​ന്ന കു​പ്പി തൊ​ട്ട​ടു​ത്ത പ​റ​മ്പി​ല്‍​നി​ന്നു​ത​ന്നെ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്,, ഇ​തി​ലെ സൂ​ര​ജി​ന്റെ വി​ര​ല​ട​യാ​ള​വും പാ​മ്പി​നെ ഇ​തി​ല്‍​ത​ന്നെ​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും ഉ​റ​പ്പി​ക്കാ​നും പൊ​ലീ​സ് തെ​ളി​വ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്, ഉ​ത്ര​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രി​ല്‍​നി​ന്നും പൊ​ലീ​സ് തെ​ളി​വു​ക​ള്‍ ശേ​ഖ​രിയ്ക്കും.

കൂടാതെ പാമ്പിനെ സൂ​ര​ജി​ന് കൈ​മാ​റി​യ​തി​ന്​ സാ​ക്ഷി​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി,, ഉ​ത്ര​യു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​വി​ല​വ​രു​ന്ന സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ന്‍ ക​രു​തി​ക്കൂ​ട്ടി ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണി​തെ​ന്നാ​ണ് റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്,, കൊ​ല​പാ​ത​ക​ത്തി​ല്‍ ര​ണ്ടാം​പ്ര​തി​യാ​യ പാമ്പു​പി​ടി​ത്ത​ക്കാ​ര​ന്‍ സു​രേ​ഷി​നും പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മായി കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker