Home-bannerNationalNewsPoliticsRECENT POSTS
തൊഴുത്തില്‍കുത്ത്; നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു
മുംബൈ: കോണ്‍ഗ്രസുമായുള്ള അഞ്ച് മാസം നീണ്ട രാഷ്ട്രീയ ബന്ധത്തിന് തിരശീലയിട്ട് ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍. രാജിക്കത്ത് മഹാരാഷ്ട്ര പി.സി.സി അധ്യക്ഷന്‍ മിലിന്ദ് ദേവ്‌രക്ക് അയച്ചു കൊടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേതൃത്വമില്ലെന്നും നിലവിലെ അവസ്ഥയില്‍ അതൃപ്തിയുണ്ടെന്നും ഊര്‍മിള പറഞ്ഞു. അടിമുടി തൊഴുത്തില്‍ കുത്താണെന്നും താരം ആരോപിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 44കാരിയായ താരം മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും 4,65,247 വോട്ടിന് ബി.ജെ.പി സിറ്റിങ് എം.പി ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News