EntertainmentKeralaNews

ഉണ്ണി മുകുന്ദന്‍ കുരുക്കിലായി: വലിയ സന്തോഷം, എന്റെ അച്ഛന് വിളിച്ചവനാണ്, തുറന്ന് പറഞ്ഞ് സായി

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ തുടര്‍ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നീക്കുന്നത്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതായി അഭിഭാഷകനായ സൈബി ജോർജ് കോടതിയില്‍ രേഖ സമര്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു സ്റ്റേ അനുവദിച്ചത്. എന്നാൽ തെറ്റായ വിവരം നല്‍കിയാണ് കോടതിയില്‍നിന്നു സൈബി സ്റ്റേ വാങ്ങിയതെന്നു പരാതിക്കാരി അറിയിച്ചതോടെ സ്റ്റേ നീക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് യൂട്യൂബ് വ്ലോഗറായ സായി കൃഷ്ണ രംഗത്ത് വരുന്നത്. നേരത്തെ മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്‍ സായിയെ വിളിച്ച് തെറി പറഞ്ഞത് ഏറെ വിവാദമായിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ സായി നടത്തുന്ന പ്രതികരണത്തിലേക്ക്…

ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട കേസ്

ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട കേസ് തന്നെയാണ് ഇന്ന് പറയാനുള്ളത്. ഈ വാർത്ത അറിഞ്ഞപ്പോള്‍ സന്തോഷമായോ എന്നാണ് പലരും മെസേജ് അയച്ച് ചോദിച്ചത്. സത്യം പറഞ്ഞാല്‍ അത് കണ്ടപ്പോള്‍ സന്തോഷമായി. വെറുതെ നുണപറഞ്ഞ് നല്ലവനായ ഉണ്ണിയാവേണ്ട ആവശ്യം എനിക്കില്ല. ഇന്നലെ തന്നെ ഞാന്‍ അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നുവെന്നും സായി പറയുന്നു.

അച്ഛനേയും അമ്മേയും വിളിച്ച ഒരു വ്യക്തി

നേരത്തെ തന്നേയുള്ള ഒരു കേസായിരുന്നു ഇതെങ്കിലും പുതിയ അപ്ഡേഷന്‍ വന്നതാണ്. എന്നെ വിളിച്ചിട്ട് ഒരു കാര്യവും ഇല്ലാതെ അച്ഛനേയും അമ്മേയും വിളിച്ച ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു പണി കിട്ടുമ്പോള്‍ സന്തോഷിക്കാതിരിക്കാനാവില്ലാലോ. എന്തായാലും എനിക്ക് നല്ല സന്തോഷമായി. 2017 ഓഗസ്റ്റില്‍ നടന്ന സംഭവമാണ് ഇത്.

കേസില്‍ നിന്നും രക്ഷപ്പെടാന്‍

വ്യാജ രേഖയുണ്ടാക്കി കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നല്ല, വ്യാജ രേഖയുണ്ടാക്കിയത് കോടതി കയ്യോടെ പൊക്കിയതാണ് സംഭവണം. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഈ കേസ് തീർത്തു എന്നും പറഞ്ഞ് ഇയാള്‍ കോടതിയില്‍ വന്നിരുന്നു. എന്നാല്‍ അത്തരമൊരു രേഖയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നാണ് പരാതിക്കാരിയായ യുവതി വ്യക്തമാക്കുന്നതെന്നും സായി കൃഷ്ണണ പറയുന്നു.

സൈബി ജോസ് കിടങ്ങൂരാണ് ഉണ്ണി മുകുന്ദന്

അനുകൂല വിധി നേടാന്‍ ജഡ്ജിമാർക്ക് കൈക്കൂലി നല്‍കണം എന്ന് തെറ്റ്ദ്ധരിപ്പിച്ച് കക്ഷികളില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന സൈബി ജോസ് കിടങ്ങൂരാണ് ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. പല സിനിമാക്കാർക്കും വേണ്ടി ഹാജരാവുന്നത് ഇദ്ദേഹമാണെന്ന് അന്വേഷിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും. ഇവിടെ സംശയാസ്പദമായ എന്തെക്കെയോ നടന്നിട്ടുണ്ട്.

 ഉണ്ണി മുകുന്ദനെതിരെ കേസ് കൊടുക്കുന്നത്

2017 ഓഗസ്റ്റ് 23 നാണ് ഇത്തരമൊരു കേസ് ഫയല്‍ ചെയ്യുന്നത്. കോട്ടയം സ്വദേശിയായ യുവതിയാണ് ഉണ്ണി മുകുന്ദനെതിരെ കേസ് കൊടുക്കുന്നത്. സിനിമയുടെ ചർച്ചയ്ക്കായി ഉണ്ണി മുകുന്ദനെ കാണാനായി കൊച്ചിയിലെ ഫ്ലാറ്റില്‍ എത്തുകയും, കഥ പറഞ്ഞതിന് ശേഷം തിരിച്ച് പോരാന്‍ ശ്രമിക്കുന്ന സമയത്ത് താരം സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതിയെന്നും വ്ലോഗർ പറയുന്നു.

യുവതി എതിർത്തപ്പോള്‍ ഉണ്ണി

യുവതി എതിർത്തപ്പോള്‍ ഉണ്ണി മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ അവിടെ നിന്നും ഇറങ്ങി വന്ന ആ സ്ത്രീ കേസ് കൊടുക്കയും ചെയ്തു. രണ്ട് സാക്ഷികളും കോടതിയില്‍ മൊഴി കൊടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെട്ടുത്തിയെന്ന് കാട്ടി ഉണ്ണി മുകുന്ദന്‍ യുവതിക്കെതിരെ കേസ് കൊടുക്കുന്നത്. ഇതിന് പിന്നാലെ മറ്റൊരു കേസ് കൂടി യുവതിയും കൊടുത്തു. വ്യക്തിപരമായ കാര്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു രണ്ടാമത്തെ കേസ്.

കേസ് കോടതിക്ക് പുറത്ത് സെറ്റില്‍മെറ്റ്

2021 ലാണ് ഈ കേസ് കോടതിക്ക് പുറത്ത് സെറ്റില്‍മെറ്റ് ആയി എന്ന് പറഞ്ഞുള്ള ഒരു രേഖ അഭിഭാഷകനായ സൈബി ഹൈക്കോടതിയില്‍ കൊണ്ടുപോയി കൊണ്ടുകൊടുക്കുന്നത്. ഇതോടെ എല്ലാ കോടതി നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്ത് വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴാണ് കോടതിയില്‍ സമർപ്പിച്ച രേഖയില്‍ ഒപ്പിട്ടത് പരാതിക്കാരിയല്ലെന്ന് യുവതി കണ്ടെത്തുന്നത്. ഉണ്ണി മുകുന്ദന്റെ ഗതി എന്താവുമെന്ന് ഇനി കണ്ടറിയേണ്ടതാണെന്നും സായി കൂട്ടിച്ചേർക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button